Monday, May 5, 2025 6:32 pm

ഓണം യാത്രയിൽ കോംപ്രമൈസില്ല ; ചെന്നൈയിൽ നിന്നു കറങ്ങാൻ അഞ്ച് ഇടങ്ങൾ, അതും 100 കിലോമീറ്ററിനുള്ളിൽ

For full experience, Download our mobile application:
Get it on Google Play

നീണ്ട വാരാന്ത്യങ്ങളാണങ്കിലും എല്ലായ്പ്പോഴും നാട്ടിലേക്ക് ഒരു യാത്ര സാധിച്ചെന്നു വരില്ല. അങ്ങനെയുള്ളപ്പോൾ ഏറ്റവും എളുപ്പമുള്ള വഴി യാത്രകൾ തന്നെയാണ്. സാധിക്കുമെങ്കിൽ അവധി മുഴുവനായും പ്രയോജനപ്പെടുത്തി മൂന്നോ നാലോ ദിവസം വരുന്ന യാത്രകൾ പ്ലാൻ ചെയ്യുക, അല്ലെങ്കിൽ ഒരു ദിവസം കൊണ്ടുപോയി വരാൻ കഴിയുന്ന യാത്രകൾ തിരഞ്ഞെടുക്കുക. ഇന്ന് നമ്മൾ പറയുന്നത് ചെന്നൈയിലെ യാത്രാപ്രേമികൾക്കായാണ്. രണ്ടോ മൂന്നോ നാലോ ദിവസം ഒരുമിച്ച് അവധി വരുമ്പോൾ അതിലൊരു ദിവസം യാത്രയ്ക്കായി മാറ്റിവെച്ചാലോ.. ഒരുപാട് ദൂരമൊന്നും പോകാതെ, വളരെ എളുപ്പത്തിൽ ഒരു പകലില്‍ അടിച്ചുപൊളിച്ചു പോയി വരാമെന്നേ. പുലർച്ചെയിറങ്ങിയാൽ പിന്നെ വെയിലിന്റെ പേടിയും വേണ്ട. വെയിൽ വരുന്നതിനു മുന്നേയിറങ്ങി വെയിലാറിക്കഴിഞ്ഞ് മടങ്ങുകയാണെങ്കിൽ അതും കൊള്ളാം. ഇതാ ചെന്നൈയിൽ നിന്ന് പോയിവരാൻ സാധിക്കുന്ന

100 കിലോമീറ്ററിനുള്ളിലെ അഞ്ച് ഇടങ്ങൾ പരിചയപ്പെടാം.
മഹാബലിപുരം
ചെന്നൈയിൽ എത്തിയ ശേഷം ഒരവധിയൊക്കെ കിട്ടിയാൽ ആദ്യം തിരഞ്ഞെടുക്കുന്ന ഇടങ്ങളിലൊന്നാണ് മഹാബലിപുരം. ബാംഗ്ലൂരുകാർക്ക് നന്ദി ഹിൽസ് എന്നു പറയുന്ന പോലെ ഏതുസമയത്തും ചെന്നൈയിൽ നിന്നു പോകാൻ സാധിക്കുന്ന സ്ഥലമാണ് മഹാബലിപുരം. മാമല്ലപുരം എന്നു ചരിത്രത്തിൽ വിശേഷിപ്പിക്കപ്പെടുന്ന മഹാബലിപുരം അതിപുരാതനമായ തുറമുഖ നഗരം കൂടിയാണ്. യുനസ്കോയുടെ പൈതൃക കേന്ദ്രമായ ഇവിടം ശില്പങ്ങൾ, ക്ഷേത്രങ്ങൾ, സമ്പന്നമായ ചരിത്രം എന്നിവയൊക്ക ഉൾക്കൊള്ളുന്ന സ്ഥലമാണ്. ചെന്നൈയിൽ നിന്നും വെറും 61 കിലോമീറ്റർ അകലെ ചെങ്കലപേട്ട് ജില്ലയിലാണ് മഹാബലിപുരം സ്ഥിതി ചെയ്യുന്നത്. ഷോർ ടെംപിൾ പഞ്ചരഥങ്ങൾ, മഹാബലിപുരം ബീച്ച്, ലൈറ്റ് ഹൗസ്, നിരവഘിയായ ക്ഷേത്രങ്ങൾ തുടങ്ങിയ സ്ഥലങ്ങളാണ് ഇവിടെ കാണാനുള്ളത്. ചെന്നൈയിൽ നിന്ന് അതിരാവിലെ ഇറങ്ങിയാൽ പകൽ മുഴുവൻ ഇവിടെ ചെലവഴിച്ച് വൈകുന്നേരത്തോടു കൂടി മടങ്ങാം.

2. കാഞ്ചിപുരം
തെക്കേ ഇന്ത്യയുടെ ആത്മീയ തലസ്ഥാനം എന്നു വിളിക്കപ്പെടുന്ന കാഞ്ചീപുരം സന്ദർശകർ എന്താണോ ആഗ്രഹിക്കുന്നത് അത് മുന്നിലെത്തിക്കുന്ന ഇടമാണ്. വിശ്വാസികളെ സംബന്ധിച്ചെടുത്തോളം ക്ഷേത്രങ്ങളും അവിടുത്തെ കൊത്തുപണികളും വിശ്വാസങ്ങളും ഒക്കെയാണ് കാണാനുള്ളത്. ഷോപ്പിങ് പ്രിയർക്ക് കാഞ്ചീപുരം പട്ടുസാരിയുടെ നാടാണ്. എന്നായാലും വന്നിറങ്ങിയാൽ കാണാനുള്ള കാഴ്ചകൾ നിങ്ങളെ ഒട്ടും മടുപ്പിക്കില്ല. ഏകാംബരേശ്വര ക്ഷേത്രം, കാമാക്ഷി അമ്മൻ ക്ഷേത്രം, കൈലാസനാഥർ ക്ഷേത്രം, ദേവരാജസ്വാമി ക്ഷേത്രം എന്നിങ്ങനെ നിരവധി ക്ഷേത്രങ്ങൾ ഇവിടെയുണ്ട്. അടുത്തുതന്നെ വേടന്താങ്കൽ പക്ഷി സങ്കേതം, കാഞ്ചി കിടുൽ തുടങ്ങിയ വേറെയും ഇടങ്ങൾ ഇവിടെയുണ്ട്. ചെന്നൈയിൽ നിന്നും കാഞ്ചീപുരത്തേയ്ക്ക് 73 കിലോമീറ്റർ ദൂരമുണ്ട്.

3. പുലിക്കാട്ട് തടാകം
പ്രത്യേകിച്ച് പ്ലാനുകളൊന്നുമില്ലാതെ ഒരു ദിവസം ചെലവഴിക്കാനാണ് പ്ലാൻ എങ്കിൽ പുലിക്കാട്ട് ലേക്കിലേക്ക് വരാം. ചെന്നൈയിൽ നിന്നും വെറും 54 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. പ്രകൃതിസ്നേഹികൾക്കും പക്ഷി സ്നേഹികൾക്കും പറ്റിയ ഇവിടം കുട്ടികൾക്കും പറ്റിയ സ്ഥലമാണ്. ബംഗാൾ ഉൾക്കടലിന്‍റെ സമീപത്ത് സ്ഥിതി ചെയ്യുന്ന ഇവിടം ചെന്നൈ യാത്രകൾക്ക് ഏറ്റവും മനോഹരമായ സ്ഥലം കൂടിയാണ്.

4. കൈലാസകോണ വെള്ളച്ചാട്ടം
ഇനി ഒരു വെള്ളച്ചാട്ടത്തിൽ പോയി ഒന്നുകുളിച്ച് വരാനാണ് താല്പര്യമെങ്കിൽ കൈലാസകോണ വെള്ളച്ചാട്ടം കാണാൻ പോകാം. കുട്ടികൾക്കാണെങ്കിലും മുതിർന്നവർക്കാണെങ്കിലും ഒരുദിവസം മുഴുവനും എക്സ്പ്ലോർ ചെയ്യാൻ വേണ്ട കാഴ്ചകൾ ഇവിടെയുണ്ട്. വർഷം മുഴുവനും പതഞ്ഞൊഴുകുന്നു എന്നത് തന്നെയാണ് ഇവിടേക്ക് ആളുകളെ കൂടുതൽ ആകർഷിക്കുന്നത്. 30 അടി ഉയരത്തിൽ നിന്നും താഴേക്ക് പതിക്കുന്ന ഈ വെള്ളച്ചാട്ടത്തിന് വിശ്വാസപരമായ പ്രാധാന്യങ്ങളുമുണ്ട്. ഇതിനു സമീപത്തെ ക്ഷേത്രത്തിൽ തന്നെ ശിവനും പാർവ്വതിയും വാഴുന്നുവെന്നാണ് വിശ്വാസം. ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിൽ നാരായണവനം മണ്ഡൽ എന്ന സ്ഥലത്താണിതുള്ളത്. ചെന്നൈയിൽ നിന്നും 92 കിലോമീറ്റർ ദൂരത്തിലാണുള്ളത്.

5. കോവ്ലോങ് ബീച്ച്
ചെന്നൈയിൽ നിന്നും ബീച്ചിലേക്കാണ് ഏകദിന യാത്ര നിങ്ങൾ ഉദ്ദേശിക്കുന്നതെങ്കിൽ അതിന് പറ്റിയ ഇടം കോവ്ലോങ് ആണ്. ചെന്നൈക്കാരുടെ കോവളം ബീച്ച് എന്നറിയപ്പെടുന്ന ഇത് ചെന്നൈയിൽ നിന്ന് പോകാൻ പറ്റിയ ഏറ്റവും മികച്ച ഇടങ്ങളിലൊന്നും കൂടിയാണ്. വലിയ വെയിലോ യാത്രാ ക്ഷീണമോ ഇല്ലാതെ കുട്ടികൾക്കം മുതിർന്ന ആളുകൾക്കും ഇവിടേക്ക് വരാം എന്നത് കുടുംബമായി വരുന്നവർക്കും ഈ സ്ഥലത്തെ പ്രിയപ്പെട്ടതാക്കുന്നു. കടലിലിറങ്ങി കളിക്കുക മാത്രമല്ല, സർഫിങ്, സ്വിമ്മിങ്, ജെറ്റ് സ്കീയിങ് തുടങ്ങിയ സാഹസിക വിനോദങ്ങൾ ആസ്വദിക്കാനും ഇവിടെ അവസരമുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പാകിസ്താനിലേക്കുള്ള നീരൊഴുക്ക് വീണ്ടും കുറച്ച് ഇന്ത്യ

0
ഇസ്‍ലാമാബാദ്: പാകിസ്താനെതിരെ കൂടുതൽ നടപടികളിലേക്ക് ഇന്ത്യ. പാകിസ്താനിലേക്കുള്ള നീരൊഴുക്ക് വീണ്ടും കുറച്ചു....

കോൺഗ്രസ് മല്ലപ്പള്ളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു

0
മല്ലപ്പള്ളി: ജമ്മു കാശ്മീരിലെ പഹൽഗാമിൽ ഉണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായി കോൺഗ്രസ്...

ഇന്ത്യൻ റുമറ്റോളജി അസോസിയേഷന്റെ കേരള ഘടകം സംസ്ഥാനതല ഏകദിന ശില്പശാല സംഘടിപ്പിച്ചു

0
തിരുവല്ല : ഇന്ത്യൻ റുമറ്റോളജി അസോസിയേഷന്റെ കേരള ഘടകം സംസ്ഥാനതല ഏകദിന...

സഹായ ഉപകരണങ്ങളുടെ വിതരണ ഉദ്‌ഘാടനം നടത്തി

0
തിരുവല്ല : പെരിങ്ങര ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ സവിശേഷ...