ന്യൂഡൽഹി : മനീഷ് സിസോദിയ അടക്കം 13 പേർക്കെതിരെ സിബിഐ ലുക്ക് ഔട്ട് നോട്ടീസ്. ലുക്ക് ഔട്ട് സർക്കുലറിനെ പരിഹസിച്ച് സിസോദിയ. പല റെയ്ഡുകൾ നടത്തിയെങ്കിലും ഒരു രൂപ പോലും കണ്ടെത്താനായില്ല. ഈ സാഹചര്യത്തിലാണ് പുതിയ തന്ത്രവുമായി സിബിഐ വരുന്നത്. താൻ ഡൽഹിയിൽ സ്വതന്ത്രനായി കറങ്ങുകയാണ് സിസോദിയ പറഞ്ഞു.
അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്ന കേന്ദ്ര നടപടിക്കെതിരെ ആഴ്ചകൾക്ക് മുമ്പ് പാർലമെന്റിൽ പ്രതിപക്ഷ പാർട്ടികളെ കോൺഗ്രസ് ഒരുമിച്ച് നിർത്തി. നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധി രാഹുൽ ഗാന്ധി എന്നിവരെ ചോദ്യം ചെയ്തപ്പോഴും ഇതേ പ്രതിപക്ഷ ഐക്യം കോൺഗ്രസ് നിലനിർത്തി. എന്നാൽ മനീഷ് സിസോദിയയ്ക്കും ആംആദ്മിക്കും എതിരായ സിബിഐ നടപടിയിൽ കോൺഗ്രസ് കേന്ദ്ര സർക്കാരിന് ഒപ്പം കൂടി.