ഇന്ത്യ 5ജിയിലേക്ക് ചുവടു വെച്ചുകഴിഞ്ഞു. ഇതിനോടകം നിരവധി പ്രദേശങ്ങളിൽ ജിയോയും എയർടെലും 5ജി എത്തിക്കുകയും സൗജന്യമായി അൺലിമിറ്റഡ് 5ജി നൽകിവരികയും ചെയ്യുന്നു. ഇതിനോടകം തന്നെ നിരവധി പേർ 5ജി ഫോണിലേക്ക് മാറിക്കഴിഞ്ഞു. നിരവധിപേർ ഇപ്പോൾ മാറ്റത്തിന്റെ പാതയിലുമാണ്. എന്നാൽ 4ജി ഫോൺ ഉപയോഗം തുടരുന്നവരും ഏറെ. നല്ലൊരു 5ജി ഫോൺ വാങ്ങാൻ നല്ലൊരു തുക ചെലവാകും എന്ന ഭയവും സാമ്പത്തിക പ്രതിസന്ധികളുമാണ് പലരെയും ഒരു 5ജി ഫോൺ എന്ന സ്വപ്നത്തിൽനിന്ന് പിന്നോട്ട് വലിക്കുന്നത്. എന്നാൽ ആമസോൺ പോലെയുള്ള ഇ-കൊമേഴ്സ് സ്ഥാപനങ്ങൾ നൽകുന്ന കിടിലൻ ഡിസ്കൗണ്ടുകൾ ഉപയോഗപ്പടുത്തിയാൽ യഥാർഥവിലയിലും കുറഞ്ഞ വിലയിൽ 5ജിഫോൺ വാങ്ങാം.
മികച്ച ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്ന ബജറ്റ് ഫോണുകൾ ധാരാളം ഇറങ്ങുന്നുണ്ട്. വിലയിലുണ്ടാകുന്ന കുറവ് ഫോണിലെ ഫീച്ചറുകളെ ബാധിക്കാത്ത വിധം മുടക്കുന്ന തുകയ്ക്കുള്ള മൂല്യം തിരിച്ചു നൽകുന്ന ധാരാളം ഫോണുകളുണ്ട്. അത്തരത്തിൽ ഒരു ബജറ്റ് ഫ്രണ്ട്ലി സ്മാർട്ട്ഫോൺ ആണ് ലാവ ബ്ലേസ് 5ജി. ആമസോണിൽ ലാവ ബ്ലേസ് 5ജിക്ക് ഇപ്പോൾ വൻ ഡിസ്കൗണ്ട് ലഭ്യമായിട്ടുണ്ട്. ഒരു 5ജി ഫോൺ കുറഞ്ഞ നിരക്കിൽ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് പരിഗണിക്കാവുന്ന നല്ലൊരു ഓപ്ഷനാണ് ലാവ ബ്ലേസ് 5ജി. കുഞ്ഞൻ ബ്രാൻഡുകൾ മികച്ച ഫീച്ചറുകളിലൂടെ വമ്പൻ ബ്രാൻഡുകളോട് മത്സരിക്കുന്ന ഇക്കാലത്ത് ലാവയും മത്സരവീര്യത്തിൽ ഒട്ടും പിന്നിലല്ല. മികച്ച ഫീച്ചറുകളോടെ എത്തുന്ന ലാവ ബ്ലേസ് 5ജി ഇപ്പോൾ 10999 രൂപയ്ക്ക് ആമസോണിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. 14,999 രൂപ വിലയുള്ള ഈ ഫോണിന് ഒറ്റയടിക്ക് 4000 രൂപയുടെ ഡിസ്കൗണ്ട് നൽകിയാണ് ഇപ്പോൾ ആമസോൺ 10999 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന് പുറമേ ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ഓഫറും ലഭ്യമാണ് എന്നതാണ് ആകർഷകമായ കാര്യം.
എക്സ്ചേഞ്ച് ഓഫറായി പരമാവധി 11,200 രൂപ വരെ ഡിസ്കൗണ്ട് നൽകുമെന്ന് ആമസോൻ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും അത് പൂർണ്ണമായും ലഭ്യമാകില്ല എന്നകാര്യം ഏതാണ്ട് വ്യക്തമാണ്. എക്സ്ചേഞ്ച് ചെയ്യുന്ന ഫോണിന്റെ പഴക്കവും പ്രവർത്തനക്ഷമതയുമൊക്കെ പരിഗണിച്ചാകും തുക നിശ്ചയിക്കുക. എങ്കിലും എക്സ്ചേഞ്ച് ഓഫറിലൂടെ ലാവ ബ്ലേസ് 5ജിയുടെ വിലയിൽ നല്ലരീതിയിൽ കുറവുവരുത്താൻ സാധിക്കും. ഇതിന് പുറമേ നിരവധി ബാങ്ക് ഓഫറുകളും ലഭ്യമാണ്. ആമസോൺ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് 18-24 മാസ ഇഎംഐ ഓപ്ഷൻ വഴി പർച്ചേസ് നടത്തുന്ന ഉപയോക്താക്കൾക്ക് 15,00 രൂപ വരെ ( 7.5% ) ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭ്യമാണ്. ഓഫറുകളുടെ കൂടുതൽ വിശദാംശങ്ങൾ ആമസോണിൽ ലഭ്യമാണ്.
ലാവ ബ്ലേസ് 5ജിയുടെ സവിശേഷതകൾ( Lava Blaze 5G): 6.5″-ഇഞ്ച് HD+ 90Hz ഡിസ്‌പ്ലേയോടെയാണ് ഈ ലാവ 5ജി ഫോൺ എത്തുന്നത്. ഒക്ടാ-കോർ 2.2GHz മീഡിയടെക് ഡൈമെൻസിറ്റി 700 പ്രോസസർ ഫോണിന്റെ പ്രവർത്തനങ്ങൾക്ക് കരുത്തു പകരുന്നു. റാം 7GB വരെ വികസിപ്പിക്കാൻ ഓപ്ഷനുണ്ട്. 50MP പ്രധാന ക്യാമറ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ലാവ ബ്ലേസ് 5ജിയിൽ ഉള്ളത്. ഫ്രണ്ടിൽ 8 എംപി സെൽഫി ക്യാമറ. 5000mAh ലിഥിയം പോളിമർ ബാറ്ററിയും ഈ ലാവ ഫോൺ വാഗ്ദാനം ചെയ്യുന്നു. ആകർഷകമായ ഡിസൈണിൽ എത്തുന്ന ലാവ ബ്ലേസ് 5ജിയിൽ സൈഡ്മൗണ്ട് ഫിംഗർപ്രിന്റ് സെൻസറും ലഭ്യമാണ്.