അടൂർ : വൻകിട വ്യവസായികളിൽ നിന്നും നികുതി പിരിച്ചെടുക്കാതെ സംസ്ഥാനത്തെ സാമ്പത്തിക അരാജകത്വത്തിലേക്ക് തള്ളിവിടുകയാണെന്ന് കെ.പി.സി.സി. ജനറൽ സെക്രട്ടറി പഴകുളം മധു , സാമ്പത്തിക പ്രതിസന്ധിയുടെ ഭാരം ഏറ്റുവാങ്ങുന്നത് ജീവനക്കാരാണ്, ആനുകൂല്യങ്ങൾ ഒന്നൊന്നായി വെട്ടി കുറച്ചും, വിലകയറ്റത്തിന്റെ കാലട്ടത്തിൽ പോലും ക്ഷാമബത്ത ആറ് ഗഡു കുടിശ്ശിഖയായി . സ്റ്റേറ്റ് എംപ്ലോയിസ് ആൻഡ് ടീച്ചേഴ്സ് ഓർഗനെ സേഷൻ (സെറ്റോ) സംഘടിപ്പിച്ച സമര പ്രഖ്യാപന വാഹന ജാഥ ‘അതിജീവന ‘യാത്ര ‘യുടെ അടൂർ റവന്യു ടവറിലെ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജാഥാ ക്യാപ്റ്റൻമാരായ ചവറ ജയകുമാർ , കെ.അബ്ദുൾ മജീദ് എന്നിവർക്ക് സ്വീകരണം നൽകി. സെറ്റോ ജില്ലാ ചെയർമാൻ പി.എസ് വിനോദ് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ എസ്.ബിനു , അഡ്വ ബിജു വർഗീസ്, സുരേഷ് കുഴുവേലിൽ, എസ് പ്രേം, അനിൽ എം.ജോർജ് , ജാഫർ ഖാൻ , എസ്. ദിലീപ് കുമാർ ,തുളസി രാധ , ഷിബു മണ്ണടി എന്നിവർ പ്രസംഗിച്ചു. വിവിധ സംഘടന ഭാരവാഹികളായ ജോൺ ഫിലിപ്പ്, തട്ട ഹരികുമാർ , ജ്യോതിഷ് ആർ, ബിജു സാമുവൽ , എസ്.കെ സുനിൽകുമാർ , ആശാ മേരി ഏബ്രഹാം, ജിഷി എ, ബിജു . വി , ചാന്ദിനി പി, പി.എസ് മനോജ് കുമാർ , വിഷ്ണു സലിം കുമാർ , പ്രമോദ് ആർ എന്നിവർ നേതൃത്വം നൽകി.