Wednesday, April 30, 2025 7:43 am

ലോറ ചുഴലിക്കാറ്റ് ബുധനാഴ്ച ടെക്‌സാസ് തീരം തൊടും ; 5 ലക്ഷത്തിലധികം പേരോട് മാറിത്താമസിക്കാന്‍ നിര്‍ദേശം

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടണ്‍ : ടെക്‌സാസിലും ലൂസിയാനയിലും ലോറ ചുഴലിക്കാറ്റ് വീശിയടിക്കുമെന്ന കാലാവസ്ഥാപ്രവചനത്തെ തുടര്‍ന്ന് അമേരിക്കയുടെ തെക്കന്‍ സമുദ്രതീരപ്രദേശങ്ങളില്‍ നിന്ന് ആളുകള്‍ ഒഴിഞ്ഞു തുടങ്ങി. കോവിഡ് മഹാമാരിയ്ക്കിടയിലെ ഏറ്റവും വലിയ കുടിയൊഴിപ്പിക്കലാണിത്. അഞ്ച് ലക്ഷത്തോളം ജനങ്ങളോട് മാറിത്താമസിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ബ്യൂമോണ്ട്, ഗാല്‍വസ്റ്റണ്‍, പോര്‍ട്ട് ആര്‍തര്‍ എന്നീ ടെക്‌സാസ് നഗരങ്ങളില്‍ നിന്ന് 385,000 പേരോട് മാറിത്താമസിക്കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. 13 അടി(4 മീറ്ററോളം) ഉയരത്തില്‍ തിരകള്‍ ആഞ്ഞടിക്കാനിടയുള്ളതിനാല്‍ ലൂസിയാനയിലെ താഴ്ന്ന തീരപ്രദേശങ്ങളില്‍ നിന്ന് രണ്ട് ലക്ഷത്തോളം ജനങ്ങളോട് ഒഴിയാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ബുധനാഴ്ച രാത്രിയോ വ്യാഴാഴ്ച അതിരാവിലെയോ തീരം തൊടുമെന്ന് പ്രതീക്ഷിക്കുന്ന ലോറ ചുഴലിക്കാറ്റിന് കൂടുതല്‍ ശക്തിപ്രാപിക്കാന്‍ സഹായകമായ ഉഷ്ണകാലാവസ്ഥയാണ് നിലവിലുള്ളത്. കര തൊടുന്നതിന് മുമ്പ് 115 മൈല്‍/മണിക്കൂര്‍(185 കിമീ/മണിക്കൂര്‍) വേഗത്തില്‍ കാറ്റഗറി 3 ചുഴലിക്കാറ്റായി ലോറ മാറിയേക്കുമെന്നാണ് കാലാവസ്ഥാവിദഗ്ധരുടെ മുന്നറിയിപ്പ്. എന്നാല്‍ കാറ്റിന്റെ പാത മാറുന്നതിനനുസരിച്ച് ഭീഷണി കുറയാനിടയുണ്ടെന്നാണ് പ്രതീക്ഷിക്കുന്നത്. ലോറ ചുഴലിക്കാറ്റിന്റെ ഉപഗ്രഹച്ചിത്രങ്ങള്‍ ലഭിച്ചിട്ടുണ്ട്. ബഹിരാകാശ പരീക്ഷണശാലയിലുള്ള നാസയുടെ ബഹിരാകാശയാത്രികന്‍ ക്രിസ് കാസ്സിഡി ലോറ ചുഴലിക്കാറ്റിന്റെ സഞ്ചാരചിത്രങ്ങള്‍ ട്വിറ്ററില്‍ ഷെയര്‍ ചെയ്തു.

തെക്കു പടിഞ്ഞാറന്‍ ലൂസിയാനയില്‍ വന്‍ നാശനഷ്ടമുണ്ടാക്കി പതിനഞ്ച് വര്‍ഷം മുമ്പ് വീശിയടിച്ച റീത്ത ചുഴലിക്കാറ്റിന് സമാനമായ രീതിയിലാണ് ലോറ രൂപപ്പെടുന്നതെന്ന് ലൂസിയാന ഗവര്‍ണര്‍ ജോണ്‍ ബെല്‍ എഡ്വേര്‍ഡ് പറഞ്ഞു. ടെക്‌സാസ് മുതല്‍ മിസ്സിസിപ്പി വരെയുള്ള തീരങ്ങളില്‍ 450 മൈല്‍(724 കിമീ) വരെ തിരകളെത്താനും തത്ഫലമായി മിസ്സിസിപ്പി നദി ഉള്‍പ്പെടെയുള്ള നദികളില്‍ ജലനിരപ്പുയരാനും വെള്ളപ്പൊക്കമുണ്ടാകാനുള്ള സാധ്യതയും നിലനില്‍ക്കുന്നു.

ലോറ ചുഴലിക്കാറ്റിന്റെ ഗതി കിഴക്കോട്ടോ പടിഞ്ഞാറോട്ടോ വ്യത്യാസപ്പെടുകയാണെങ്കില്‍ കൂടുതല്‍ പേരെ മാറ്റിപ്പാര്‍പ്പിക്കേണ്ടി വരുമെന്ന് ഫെഡറല്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സിയുടെ മുന്‍മേധാവി ക്രെയ്ഗ് ഫ്യൂഗേറ്റ് സൂചിപ്പിച്ചു. ജനങ്ങള്‍ പറഞ്ഞ സമത്തിനുള്ളില്‍ ഒഴിഞ്ഞില്ലെങ്കില്‍ സ്ഥിതി ഗുരുതരമാകും. കോവിഡ്-19 വ്യാപനസാധ്യത നിലനില്‍ക്കുന്നതില്‍ ബന്ധുക്കളുടെ വീടുകളിലോ ഹോട്ടല്‍ മുറികളിലോ താത്ക്കാലികാഭയം തേടണമെന്നാണ് ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്.

ഹെയ്തിയില്‍ 20, ഡൊമിനികന്‍ റിപ്പബ്ലിക്കില്‍ മൂന്ന് തുടങ്ങി ഹിസ്പാനിയോല ദ്വീപില്‍ രണ്ട് ഡസനോളം പേരുടെ ജീവനെടുക്കുകയും പ്രളയാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത ശേഷമാണ് ലോറ ക്യൂബ കടന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പുനരധിവാസകേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്. പുനരധിവാസകേന്ദ്രങ്ങളിലെത്തുന്നവര്‍ മാസ്‌ക് ധരിക്കണമെന്ന് നിര്‍ദേശമുണ്ട്. 2005 ല്‍ 1,800 പേരുടെ മരണത്തിനിടയാക്കി, മിസ്സിസിപ്പിയെ തരിപ്പണമാക്കി കത്രീന ചുഴലിക്കാറ്റ് ഓഗസ്റ്റ് 29 നാണ് വീശിയടിച്ചത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഉപഭോക്താക്കള്‍ക്ക് വമ്പന്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കെഎസ്ഇബി

0
തിരുവനന്തപുരം: ഉപഭോക്താക്കള്‍ക്ക് വമ്പന്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കെഎസ്ഇബി. ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ കുടിശ്ശിക...

അഷ്‌റഫ് മാനസിക വെല്ലുവിളി നേരിടുന്നയാളെന്ന് സഹോദരന്‍

0
മലപ്പുറം : കര്‍ണാടക മംഗളൂരുവില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട പുല്‍പ്പള്ളി സ്വദേശി...

ഐപിഎല്ലിൽ റെക്കോർഡിട്ട വൈഭവ് ; ‘എട്ട് വർഷങ്ങൾക്ക് മുമ്പ് അച്ഛന്റെ തോളിൽ’ ചിത്രം വൈറലാവുന്നു

0
ന്യൂഡൽഹി: ഗുജറാത്ത് ടൈറ്റൻസിനെതിരെ നേടിയ വെടിക്കെട്ട് സെഞ്ച്വറിയോടെ രാജ്യമെങ്ങും താരം രാജസ്ഥാൻ...

കെ എം എബ്രഹാം നൽകിയ അപ്പീൽ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

0
തിരുവനന്തപുരം : അനധികൃത സ്വത്ത് സമ്പാദന കേസിലെ സിബിഐ അന്വേഷണം ചോദ്യം...