തലശേരി : തലശേരി നഗരത്തില്‍ കണ്ടെയ്‌നര്‍ ലോറിയിടിച്ചു ഓട്ടോയാത്രക്കാരി മരിച്ചു. ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെയാണ് അപകടം. കാവുംഭാഗം മൈത്രി ബസ് സ്റ്റോപ്പിനടുത്ത് കയനോത്ത് വീട്ടില്‍ പത്മകുമാരി(60)യാണ് മരിച്ചത്. തലശേരി ജനറല്‍ ആശുപത്രിക്ക് സമീപം ഓട്ടോറിക്ഷ ഇറങ്ങി ഡ്രൈവര്‍ക്ക് പണം നല്‍കുന്നതിനിടെയാണ് പത്മകുമാരിയെ കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കണ്ടെയ്‌നര്‍ ലോറി ഇടിച്ചത്.
ഉടന്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തലശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കുമെന്ന് പോലീസ് അറിയിച്ചു. അവിവാഹിതയാണ് പത്മകുമാരി. അപകടത്തില്‍ മനഃപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്.