കോഴിക്കോട് : തൊണ്ടയാട് ബൈപാസില്‍ ബിവറേജസ് ലോഡുമായി എത്തിയ ലോറിക്ക് നേരെ ആക്രമണം. രണ്ട് ബൈക്കുകളില്‍ എത്തിയ സംഘം ലോറി ഡ്രൈവറെ മര്‍ദിച്ചു. ലോറി അടിച്ചുതകര്‍ത്തു. ഗോവയില്‍ നിന്ന് പത്തനംതിട്ടയിലേക്ക് പോകുന്ന ലോറിക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ വൈകീട്ടാണ് സംഭവം. ഇന്നലെ ഉച്ചതിരിഞ്ഞ് തൊണ്ടയാട് ബൈപ്പാസില്‍ രാമനാട്ടുകരയില്‍ വണ്ടി നിര്‍ത്തി ഉറങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായതെന്ന് ഡ്രൈവര്‍ ആഷിഖ് പറഞ്ഞു. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. ലോഡില്‍ നിന്നും കുപ്പികള്‍ ഒന്നും നഷ്ടമാകാത്തത് കൊണ്ട് തന്നെ മോഷണ ശ്രമമല്ലെന്നാണ് സൂചന.
പത്തനംതിട്ടയിലേക്ക് ബിവറേജസ് ലോഡുമായി എത്തിയ ലോറിക്ക് നേരെ ആക്രമണം
RECENT NEWS
Advertisment