കോഴിക്കോട്: ആശുപത്രിയില്‍ മരിച്ചയാള്‍ക്ക് കോവിഡ് ബാധയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് നടുവണ്ണൂരിലെ സ്വകാര്യ ആശുപത്രി അടച്ചു. തമിഴ്നാട് സ്വദേശിയായ ലോറി ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. നടുവണ്ണൂര്‍-പേരാമ്പ്ര സംസ്ഥാന പാതയില്‍ കരുമ്പാപ്പൊയിലിലെ സ്വകാര്യ ആശുപത്രിയാണ് അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി അടച്ചത്. തിങ്കളാഴ്ച രാത്രി 8.45ഓടെയാണ് സംഭവം. സംസ്ഥാനപാത വഴി കടന്നുപോകുന്ന തമിഴ്നാട് ലോറി ആശുപത്രിക്ക് മുന്നില്‍ പെട്ടെന്ന് നിര്‍ത്തുകയും രക്ഷിക്കണമെന്ന് പറഞ്ഞ് ഡ്രൈവര്‍ ഈറോഡ് സ്വദേശി ഷണ്‍മുഖം (50) ആശുപത്രിയിലേക്ക് നെഞ്ചുവേദനയാണെന്ന് പറഞ്ഞ് ഓടിക്കയറുകയുമായിരുന്നു. തുടര്‍ന്ന് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.
മരിച്ചയാള്‍ക്ക് കോവിഡ് ബാധയുണ്ടെന്ന സംശയം : ആശുപത്രി അടച്ചു
RECENT NEWS
Advertisment