കൊച്ചി: നഷ്ടക്കണക്കിൽ ഇടപ്പള്ളി മേഖലയിലെ റേഷൻ കടകൾ പൂട്ടിപ്പോകുന്നു. മാമംഗലം മുതൽ പോണേക്കര വരെയുള്ള ഭാഗങ്ങളിൽ 10 റേഷൻ കടകളാണ് മുമ്പുണ്ടായിരുന്നത്. ഇതിപ്പോൾ നാലായി ചുരുങ്ങി. ഒരു കട സസ്പെൻഡ് ചെയ്യുകയും ബാക്കിയുള്ളവ നിറുത്തി പോകുകയും ചെയ്തതാണ് പ്രതിസന്ധിക്ക് കാരണം.കൊവിഡ് കിറ്റ് കമ്മിഷൻ ലഭിക്കാത്തതും അതത് മാസത്തെ വേതനം പതിവായി മുടങ്ങുന്നതും വ്യാപാരികളുടെ കൊഴിഞ്ഞു പോക്കിന് കാരണമായിട്ടുണ്ട്. നിലവിൽ ഒരു കിലോ അരി വിറ്റാൽ ഒരു രൂപ എൺപത് പൈസയാണ് വ്യാപാരിക്ക് ലഭിക്കുക. ഇത് ഉയർത്തണമെന്നുള്ള ആവശ്യവും അധികൃതർ പരിഗണിക്കുന്നില്ലെന്ന് വ്യാപാരികൾ പറയുന്നു.കടകൾ നിറുത്തി പോയതോടെ നിലവിലുള്ള കടകളിലേക്ക് വലിയതോതിൽ ആളുകൾ എത്തുന്നുണ്ട്. 150- 200 പേർ വരെ പ്രതിദിനം റേഷൻ വാങ്ങാൻ വരുന്നുണ്ട്. മുമ്പ് ഇതിന്റെ പകുതി ആളുകൾ മാത്രമാണ് എത്തിയിരുന്നത്. ഇതിനുപുറമെ മറ്റ് ജില്ലകളിൽ നിന്ന് വന്ന് താമസിക്കുന്നവരും റേഷൻ വാങ്ങാൻ വരും. പൊതുവിഭാഗത്തിൽ പെടുന്ന പലരും റേഷൻ വാങ്ങാത്തതിനാൽ എല്ലാവർക്കും റേഷൻ നൽകാൻ സാധിക്കുന്നുണ്ടെന്നും ഇവർ പറയുന്നു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.