ഭാരം കുറയ്ക്കുക, കുടവയര്‍ ഇല്ലാതാക്കുക എന്നത് നമ്മള്‍ വളരെ ചിട്ടയോടെ ചെയ്യേണ്ട കാര്യമാണ്. കുടവയര്‍ വരുന്നതിന് പ്രധാന കാരണം ഏതെല്ലാമാണ് എന്നറിയുമോ? ആദ്യത്തേത് അനാരോഗ്യകരമായ ഭക്ഷണമാണ്. ജങ്ക് ഫുഡുകള്‍ നമ്മുടെ ശരീരത്തെ രോഗാവസ്ഥയിലേക്ക് പെട്ടെന്ന് നയിക്കും. മറ്റൊന്ന് വ്യായാമമില്ലായ്മാണ്. ശരീരത്തിന് ആവശ്യമായ വ്യായാമം കിട്ടിയില്ലെങ്കില്‍ അത് നമ്മളെ ദുര്‍ബലമാക്കും. കൃത്യസമയത്ത് ആരോഗ്യകരമായ ഭക്ഷണവും. അതിനൊത്ത വ്യായാമവും നമുക്ക് ആവശ്യമാണ്. എങ്കില്‍ മാത്രമേ പൂര്‍ണമായ ഫിറ്റ്‌നെസ് നമുക്കുണ്ടാവൂ. സൂപ്പുകള്‍ നിങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നന്നായിരിക്കും. ഏതൊക്കെ സൂപ്പുകള്‍ കഴിക്കാമെന്ന് ഒന്ന് പരിശോധിച്ച് നോക്കാം.
ബട്ടര്‍നട്ട് വയര്‍ കുറയ്ക്കും
ബട്ടര്‍നട്ട് സ്‌ക്വാഷ് സൂപ്പ് ശരീര ഭാരം കുറയ്ക്കാന്‍ ഏറ്റവും മികച്ചൊരു കാര്യമാണ്. എന്തുകൊണ്ടാണ് എന്നറിയുമോ? ബട്ടര്‍നട്ട് സൂപ്പില്‍ ധാരാളം ബേറ്റ കരോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെയും ശരീര പോഷണത്തെയും മികച്ച രീതിയിലാക്കും. അതോടെ തന്നെ ശരീരത്തിന്‍റെ പ്രവര്‍ത്തനം മികച്ച രീതിയിലാവും. നമ്മുടെ അനാരോഗ്യകരമായ രീതിയെയും ഇത് മറികടക്കും. അതിലൂടെ നമ്മുടെ കുടവയറും കുറയ്ക്കാന്‍ സാധിക്കും. അതുകൊണ്ട് നിത്യേന പ്രഭാത ഭക്ഷണത്തിനൊപ്പം ബട്ടര്‍നട്ട് സൂപ്പ് കഴിക്കാം.
ചിക്പീ സൂപ്പുകള്‍ ബെസ്റ്റാണ്
ചിക്പീ അഥവാ വെള്ളക്കടല സൂപ്പര്‍. ഭാരം കുറയ്ക്കാനും വയര്‍ കുറയ്ക്കാനുമെല്ലാം നല്ലൊരു ഓപ്ഷനാണ്. പ്രോട്ടീന്‍, ഫൈബര്‍, ഇരുമ്പ് എന്നിവയുടെ വലിയൊരു സ്രോതസ്സാണ് വെള്ളക്കടല. അത് മാത്രമല്ല കലോറികളും വളരെ കുറവാണ്. കൊഴുപ്പും ഇവയില്‍ കുറവാണ്. അതിലൂടെ ശരീരത്തിന് പൊണ്ണടി വെക്കുമെന്ന ഭയം ഇല്ലാതാക്കാം. വേഗത്തില്‍ നമ്മുടെ ഭാരം കുറയ്ക്കാന്‍ ഇവ അതിനാല്‍ സഹായിക്കം. ഇതും രാവിലെയും ഉച്ചയ്ക്കും കഴിക്കാവുന്നതാണ്.
തക്കാളി സൂപ്പ്
ഇന്ന് മുതല്‍ നിങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തിക്കോളൂ. ധാരാളം ആരോഗ്യകരമായ കാര്യങ്ങള്‍ തക്കാളിയിലുണ്ട്. അതുകൊണ്ടുള്ള സൂപ്പില്‍ ലൈക്കോപീന്‍ ധാരാളമുണ്ട്.
പച്ചപയറും ഒഴിവാക്കരുത്
പച്ചപയര്‍ കൊണ്ടുള്ള സൂപ്പിന് ശരീരത്തിന് ആവശ്യമായ ചില കാര്യങ്ങള്‍ നല്‍കാന്‍ സാധിക്കും. പൊട്ടാസ്യത്തിന്റെ വലിയ സാന്നിധ്യമുണ്ട് പച്ചപ്പയറില്‍. നമ്മുടെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ഇവയ്ക്ക് നിയന്ത്രിക്കാന്‍ സാധിക്കും. അമിതമായി ഭക്ഷണം കഴിക്കുന്നതിനെയും ഇവ നിയന്ത്രിക്കും. അതിലൂടെ ഭാരവും വയറും കുറയും. ധാന്യങ്ങള്‍ അടങ്ങിയ സൂപ്പ് ധാന്യങ്ങള്‍ അടങ്ങിയ സൂപ്പ് പ്രോട്ടീനുകളുടെ വലിയൊരു കലവറയാണ്. ഫൈബറും, അയണും ഇവയില്‍ ധാരാളമുണ്ട്. കലോറികളും ഇവയില്‍ കുറവാണ്. കൊഴുപ്പും ശരീരത്തില്‍ അധികമെത്തില്ല. ഭാരം കുറയ്ക്കാന്‍ ഇതിലും നല്ലൊരു ഓപ്ഷനില്ല. നിത്യേന ഇത് കഴിക്കാന്‍ ശ്രമിക്കുക.