ഇന്ത്യൻ പൗരനാണെങ്കിൽ ആധാർ കാർഡും അത്യാവശ്യമാണ്. കാരണം ഇന്ത്യൻ ജനതയുടെ പ്രധാന തിരിച്ചറിയൽ രേഖകളിലൊന്നാണ് ആധാർ കാർഡ്. ഒരു പൗരനെ സംബന്ധിച്ചുള്ള വിവരങ്ങൾ എല്ലാം അടങ്ങുന്നതിനാൽ ദൈനം ദിന ജീവിതത്തിൽ ആധാർ കാർഡിന് അത്രയേറെ പ്രാധാന്യമുണ്ട്. എന്നാൽ പെട്ടന്നൊരു ദിവസം ആധാർ കാർഡ് നഷ്ടപ്പെട്ടാൽ കാര്യങ്ങളും അവതാളത്തിലാകും. എന്നാൽ ഇതിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് യുഐഡിഎഐ.
ഓൺലൈൻ വഴി പിവിസി ആധാർ കാർഡിന് അപേക്ഷിക്കാനുള്ള സംവിധാനമാണ് നിലവിൽ ഒരുക്കിയിരിക്കുന്നത്. ക്യു ആർ കോഡ്, ഹോളോഗ്രാം, പേര്, ഫോട്ടോ, ജനനത്തീയതി, മറ്റ് പ്രസക്തമായ വിവരങ്ങൾ എന്നിവ അടങ്ങുന്നതാണ് പിവിസി ആധാർ കാർഡ്. വെറും 50 ഫീസിനത്തിൽ നൽകി കാർഡിനായി അപേക്ഷിക്കാവുന്നതാണ്. ഒരു പിവിസി ആധാർ കാർഡിനായി അപേക്ഷിക്കുന്നതും ഈസിയാണ്. യുഐഡിഎഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കാം.
ആദ്യം uidai.gov.in എന്നതിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക. മൈ ആധാർ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. ഓർഡർ ആധാർ പിവിസി കാർഡ് തിരഞ്ഞെടുക്കുക. 12 അക്ക ആധാർ നമ്പർ നൽകിയതിനു ശേഷം സുരക്ഷാ കോഡും നൽകുക. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് വരുന്ന ഒടിപി അത് വെബ്സൈറ്റിൽ രേഖപ്പെടുത്തുക പിവിസി ആധാർ കാർഡിനായി അപേക്ഷിച്ചതിന്റെ പ്രിവ്യൂ പ്രദർശിപ്പിക്കും. ഇത് നോക്കി വിവരങ്ങൾ ശരിയാണെന്ന് ഉറപ്പാക്കുക കൂടാതെ 50 രൂപ ഫീസ് അടക്കേണ്ടതുണ്ട്.
നെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് വഴി 50 രൂപ അടയ്ക്കാം പിവിസി കാർഡ് സ്പീഡ് പോസ്റ്റ് വഴി അപേക്ഷകന്റെ വീട്ടുവിലാസത്തിൽ എത്തും പിവിസി ആധാർ കാർഡിന് ഓഫ്ലൈനായി അപേക്ഷിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവർ അടുത്തുള്ള ആധാർ കേന്ദ്രം സന്ദർശിച്ച് ഒരു ഫോം പൂരിപ്പിച്ച് ഫീസ് നൽകിയാൽ അഞ്ചോ ആറോ ദിവസത്തിനുള്ളിൽ കാർഡ് വീട്ടിലെത്തും.
ആധാർ കാർഡ് നഷ്ടപ്പെട്ടാൽ , വിവിധ സർക്കാർ പദ്ധതികൾ, സ്‌കൂൾ/ കോളേജ് പ്രവേശനങ്ങൾ, യാത്രകൾ, ബാങ്ക് അക്കൗണ്ട് ഓപ്പൺ ചെയ്യൽ ഉൾപ്പെടെയുള്ള നിരവധി സാമ്പത്തിക ഇടപാടുകൾ എന്നിവ നടത്താൻ കഴിയില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ ഒരു ഇന്ത്യൻ പൗരനെ സംബന്ധിച്ചിടത്തോളം ആധാർ കാർഡ് സുരക്ഷിതമായി സൂക്ഷിക്കുകയോ നഷ്ടപ്പെട്ടാൽ ഒരു പിവിസി ആധാർ കാർഡ് ഓർഡർ ചെയ്യുകയോ ചെയ്യേണ്ടത് അത്യാവശ്യമാണ്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033