പരിയാരം: രണ്ടു മക്കളെ ഉപേക്ഷിച്ച് കാമുകനോടൊപ്പം ഒളിച്ചോടിയ യുവതിയും കാമുകനും റിമാന്‍ഡില്‍. ചെറുതാഴം കൊവ്വപ്പുറത്തെ കണ്ണോത്ത് ഹൗസില്‍ സില്‍വിയ (34), കാമുകന് കുഞ്ഞിമംഗലത്തെ കോയപ്പാറ ഹൗസില്‍ ടി.പി.നിസാര്‍ (32) എന്നിവരെയാണ് പയ്യന്നൂര്‍ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയതത്. പത്തും പതിനാറും വയസുള്ള രണ്ട് ആണ്മക്കളെ ഉപേക്ഷിച്ചാണ് കഴിഞ്ഞ 29 ന് നിസാറിനോടൊപ്പം യുവതി പോയത്. സ്വകാര്യ ആശുപത്രിയില്‍ ജോലിചെയ്യുന്ന സില്‍വിയ രാവിലെ ആശുപത്രിയില്‍ ജോലിക്കു പോയെങ്കിലും തിരിച്ചുവന്നില്ല.
ഭര്‍ത്താവിന്റെ പരാതിയില്‍ അന്വേഷണമാരംഭിച്ച പരിയാരം പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് ഇവരെ കണ്ടെത്തിയത്. താവം പാണച്ചിറയില് താമസിക്കുന്ന നിസാറിനൊടൊപ്പം പോയ യുവതിയെ ഇന്നലെ രാവിലെയാണ് പോലീസ് പിടികൂടിയത്. പരിയാരം എസ്ഐ പി. ബാബുമോന്, സീനിയര്‍ സിപിഒ എന്‍.പി.സഹദേവന് എന്നിവരുടെ നേതൃത്വത്തിലാണ് ഒളിച്ചോടിയവരെ പിടികൂടിയത്.