Thursday, May 8, 2025 11:16 am

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട മോഖ അതി തീവ്ര ചുഴലിക്കാറ്റായി​ രൂപപ്പെട്ടു ; മത്സ്യ​ത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട മോഖ അതി തീവ്ര ചുഴലിക്കാറ്റായി​ രൂപപ്പെട്ടു. ബംഗ്ലാദേശിലും മ്യാൻമറിലും കനത്ത മഴ മുന്നറിയിപ്പ്​ വന്നതോടെ ആയിരക്കണക്കിന്​ പേരെ ഒഴിപ്പിക്കുകയാണ്. തമിഴ്​നാട്​ തീരം, കന്യാ​കുമാരി പ്രദേശം, ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഈ ​പ്രദേശത്തേക്ക്​ മത്സ്യ​ബന്ധനത്തിന്​ വിലക്കുണ്ട്. ബംഗാൾ ഉൾക്കടൽ ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ ഇനിയൊരു അറിയിപ്പ്​ ​ഉണ്ടാകുന്നത്​ വരെ മത്സ്യ​ബന്ധനം പാടില്ല.വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിൽ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

കേരള – കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.15-05-2023: ലക്ഷദ്വീപ് തീരം അതിനോട് ചേർന്നുള്ള തെക്ക് കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ. വരെ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കി.മീ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തീവ്രവാദത്തിനെതിരെ പോരാടുന്ന ഇന്ത്യൻ സേനയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തിരുവല്ല എംജിഎം സ്‌കൂൾ

0
തിരുവല്ല : ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ തീവ്രവാദത്തിനെതിരെ പോരാടുന്ന ഇന്ത്യൻ...

നവീകരണമില്ല ; ഏഴംകുളത്ത് മിക്ക റോഡുകളും ടാറിളകി നാശാവസ്ഥയില്‍

0
ഏഴംകുളം : വർഷങ്ങളായി നവീകരണമില്ലാത്തതിനാൽ ഏഴംകുളത്ത് മിക്ക റോഡുകളും...

പാക് അതിർത്തി സംസ്ഥാനങ്ങളിൽ പരിശോധനകൾ കർശനമാക്കി

0
ദില്ലി : ഇന്ത്യാ-പാക് സംഘർഷ സാഹചര്യത്തിൽ രാജ്യം കനത്ത സുരക്ഷയിൽ. പാക്...

മാലെഗാവ് സ്ഫോടനക്കേസിൽ പ്രത്യേക എൻഐഎ കോടതി ഇന്നു വിധി പറയും

0
മുംബൈ : മാലെഗാവ് സ്ഫോടനക്കേസിൽ പ്രത്യേക എൻഐഎ കോടതി ഇന്നു വിധി...