തിരുവനന്തപുരം : സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ (സര്‍ക്കാര്‍/എയിഡഡ്, അംഗീകാരമുള്ള അണ്‍എയിഡഡ്) നാല്, ഏഴ് ക്‌ളാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള എല്‍.എസ്.എസ്., യു.എസ്.എസ്. പരീക്ഷ ഏപ്രില്‍ ഏഴിന് നടക്കും. തൊട്ടു മുന്‍ അധ്യയനവര്‍ഷം വിദ്യാര്‍ഥി നേടിയ ഗ്രേഡുകള്‍ അടിസ്ഥാനമാക്കിയാണ് യോഗ്യത നിര്‍ണയിക്കുക. കലാകായിക മേഖലയിലെ നേട്ടങ്ങളും പരിഗണിക്കും.
അര്‍ഹരായവരുടെ വിവരങ്ങള്‍ പ്രധാനാധ്യാപകര്‍ക്ക് മാര്‍ച്ച് എട്ടുമുതല്‍ 19 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. വെട്ടിച്ചുരുക്കിയ സിലബസ് അനുസരിച്ചായിരിക്കും പരീക്ഷ. കര്‍ശന ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടാണ് പരീക്ഷ നടത്തുക എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചിട്ടുണ്ട്.