കോട്ടയം : ഉത്സവാന്തരീക്ഷത്തിൽ അരുവിത്തുറ സെന്റ് ജോർജ് കോളേജിലെ കലോത്സവം ഹല്ലാബോലിനു തുടക്കമായി. കോളേജ് യൂണിയന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കലോത്സവത്തിൽ 3 വേദികളിലായി 40 ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. മത്സരങ്ങളുടെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പാൾ പ്രൊഫ: ഡോ സിബി ജോസഫ് നിർവഹിച്ചു.
കോളേജ് ബർസാറും കോഴ്സ്സ് കോർഡിനറ്ററുമായ റവ ഫാ ജോർജ് പുല്ലുകാലായിൽ വൈസ് പ്രിൻസിപ്പാൾ ഡോ ജിലു ആനി ജോൺ, കോളേജ് യൂണിയൻ ചെയർമാൻ സൽമാൻ ബിൻ നവാസ്, ആർട്സ്സ് ക്ലബ്ബ് സെക്രട്ടറി സ്വാതി മോൾ എം ജി , യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ റമീസ് ഫൈസൽ തുടങ്ങിയവർ സംസാരിച്ചു. കലോത്സവം നാളെ സമാപിക്കും.
ജോലി ഒഴിവുകള്‍
പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍, വീഡിയോ എഡിറ്റര്‍ എന്നീ ഒഴിവുകള്‍ ഉണ്ട്. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റാ മെയില്‍ ചെയ്യുക [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.