വയനാട് : സ്ത്രീകള്‍ അശ്ലീലം എഴുതിയാല്‍ പുസ്തകം ചൂടപ്പം പോലെ വിറ്റഴിയുമെന്ന കഥാകൃത്ത് ടി പത്മനാഭന്‍റെ വിവാദ പരാമര്‍ശത്തിനെതിരെ സിസ്റ്റര്‍ ലൂസി കളപ്പുര. ഇന്നലെ കോഴിക്കോട് നടന്ന പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുക്കവെയാണ് ഉത്തമ സാഹിത്യ കൃതികള്‍ വാങ്ങാന്‍ ആളുണ്ടാകില്ലെന്നും അശ്ലീല സാഹിത്യം വൈകാതെ ചവറ്റു കൊട്ടയില്‍ വീഴുമെന്നും ടി പത്മനാഭന്‍ തുറന്നടിച്ചത്. മഠത്തിലെ ചീത്ത അനുഭവം സന്യാസിനി എഴുതിയാല്‍ നല്ല ചെലവാണെന്നും സിസ്റ്റര്‍ എന്ന പേര് ചേര്‍ത്താല്‍ പുസ്തകത്തിന്‍റെ വില്‍പ്പന കൂടുമെന്നുമായിരുന്നു ടി പത്മനാഭന്‍റെ വിവാദ പരാമര്‍ശം.
എന്നാല്‍ പരാമര്‍ശം അങ്ങേയറ്റം വേദനയുണ്ടാക്കിയെന്നും ടി പത്മനാഭന്‍ പൊതുസമൂഹത്തിനോട് പരസ്യമായി മാപ്പ് പറയണമെന്നും ലൂസി കളപ്പുര പറഞ്ഞു. രാജ്യം ആദരിക്കുന്ന സാഹിത്യകാരനില്‍ നിന്ന് ഇത് പ്രതീക്ഷിച്ചതല്ലെന്നും ടി പത്മനാഭന്‍ പ്രസ്താവന പിന്‍വലിച്ച് പൊതു സമൂഹത്തിനോട് മാപ്പ് പറയണമെന്നും സിസ്റ്റര്‍ ലൂസി കളപ്പുര ആവശ്യപ്പെട്ടു.