തിരുവനന്തപുരം: യുഡിഎഫ് ഒറ്റക്കെട്ടായി നിന്നാല്‍ ഏത് കോട്ടയും കീഴടക്കാമെന്ന് എംകെ മുനീര്‍.തെരഞ്ഞെടുപ്പുകളില്‍ കൃത്രിമം കാട്ടി വിജയം കൈവരിക്കുന്നതിന് ഇടതുപക്ഷം ഏത് ഹീന മാര്‍ഗവും സ്വീകരിക്കും എന്നതിന് ഈ തിരഞ്ഞെടുപ്പ് നമുക്കൊരു പാഠമാണ്. അതുകൊണ്ടുതന്നെ ഇനി നമ്മുടെ ചുവടുവെപ്പുകള്‍ സൂക്ഷ്മമായിരിക്കണം. വീഴ്ചകള്‍ കണ്ടെത്തണം, പരിഹരിക്കപ്പെടണം.
നമുക്കുള്ളത് വീര്യം ചോര്‍ന്നു പോയിട്ടില്ലാത്ത ഒരു പ്രവര്‍ത്തന നിരയാണ്.നേരിന്റെ പക്ഷത്ത് നിന്ന് ജനാധിപത്യപ്രക്രിയയെ ശക്തിപ്പെടുത്താന്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് മാത്രമേ കഴിയൂവെന്നും ഫേസ്ബുക്കില്‍ എംകെ മുനീര്‍ കുറിച്ചു.
‘വീണ് കിടക്കുന്നിടത്തല്ല പരാജയം,മറിച്ച് വീണിടത്ത് നിന്ന് എഴുന്നേറ്റ് നിന്ന് വീണ്ടും ഓടാന്‍ മനസു കാണിക്കാത്ത ഇടത്താണ് പരാജയം’!നാം എഴുന്നേല്‍ക്കുക, വീണ്ടും വര്‍ദ്ധിതവീര്യത്തോടെ പ്രയാണം തുടങ്ങുക. വോട്ട് ചേര്‍ക്കാന്‍ ഇനി നാല് നാളുകള്‍ മാത്രം. രണ്ടാം പടയൊരുക്കത്തിന്റെ വിജയ കാഹളം മുഴങ്ങേണ്ട ദിവസങ്ങളാണിത്. ഈ പ്രവര്‍ത്തനത്തില്‍ സജീവമായി പങ്കാളികളാകുക. നമ്മുടെ ആത്മവിശ്വാസം ഒരു തരി പോലും വീണുടയാതെ സൂക്ഷിക്കുക.
താല്‍ക്കാലിക പ്രതിഭാസങ്ങള്‍ വരും പോകും. ചതികളും കുതന്ത്രങ്ങളും ജനാധിപത്യപ്രക്രിയയെ തന്നെ മലിനമാക്കുന്ന എല്ലാം നടന്ന ഒരു കാലമായിരുന്നു കഴിഞ്ഞു പോയ തദ്ദേശ തിരഞ്ഞെടുപ്പ്. തപാല്‍ വോട്ടുകളില്‍ പോലും കൃത്രിമം കാട്ടി വിജയം പിടിച്ചെടുക്കുന്ന രീതിയായിരുന്നു നമുക്ക് കാണാനായത്.
തെരഞ്ഞെടുപ്പുകളില്‍ കൃത്രിമം കാട്ടി വിജയം കൈവരിക്കുന്നതിന് ഇടതുപക്ഷം ഏത് ഹീന മാര്‍ഗവും സ്വീകരിക്കും എന്നതിന് ഈ തിരഞ്ഞെടുപ്പ് നമുക്കൊരു പാഠമാണ്. അതുകൊണ്ടുതന്നെ ഇനി നമ്മുടെ ചുവടുവെപ്പുകള്‍ സൂക്ഷ്മമായിരിക്കണം. വീഴ്ചകള്‍ കണ്ടെത്തണം, പരിഹരിക്കപ്പെടണം.
നമുക്കുള്ളത് വീര്യം ചോര്‍ന്നു പോയിട്ടില്ലാത്ത ഒരു പ്രവര്‍ത്തന നിരയാണ്. യുഡിഎഫ് പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി നിന്നാല്‍ ഏതു കോട്ടയും കീഴടക്കാം എന്ന് മുന്‍കാലങ്ങളില്‍ നമ്മള്‍ തെളിയിച്ചിട്ടുണ്ട്. നേരിന്റെ പക്ഷത്ത് നിന്ന് ജനാധിപത്യപ്രക്രിയയെ ശക്തിപ്പെടുത്താന്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് മാത്രമേ കഴിയൂ.
വീണ്ടും കര്‍മ്മനിരതരാവുക. നമുക്ക് എവിടെ നിരാശപ്പെടാന്‍ സമയം? പോരാട്ടഭൂമിയില്‍ വിശ്രമമില്ലാതെ പട നയിക്കുക;എങ്കില്‍ വിജയം നമുക്ക് തന്നെ അവകാശപ്പെട്ടതാവും സുനിശ്ചിതം.