പത്തനംതിട്ട : കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആദ്യകാല പ്രവര്‍ത്തകനും നേതാവുമായിരുന്ന എം.എസ് അബ്ദുള്‍ സലാമിന്റെ ആകസ്മിക വേര്‍പാടില്‍ പത്തനംതിട്ട മുനിസിപ്പല്‍ യൂണിറ്റ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
പത്തനംതിട്ട വ്യാപാരഭവനില്‍ കൂടിയ അനുസ്മരണ സമ്മേളനം ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. വ്യാപാരത്തോടൊപ്പം പത്തനംതിട്ടയുടെ വികസന കാര്യങ്ങളില്‍ ഏറെ ശ്രദ്ധ പുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു അബ്ദുള്‍ സലാമെന്ന് മന്ത്രി പറഞ്ഞു.
യൂണിറ്റ് പ്രസിഡണ്ട് ശശി ഐസക് അധ്യക്ഷത വഹിച്ചു. പത്തനംതിട്ട മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. സക്കീര്‍ ഹുസൈന്‍, ഏകോപനസമിതി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എന്‍. എം ഷാജഹാന്‍, ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്
അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് ജസ്റ്റിന്‍ പാലത്ര, യൂണിറ്റ് ജനറല്‍ സെക്രട്ടറി ടി ടി അഹമ്മദ്, സെക്രട്ടറി എന്‍ എ നൈസാം എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.