റാന്നി: ഉച്ചനീചത്വത്തിൻ്റെ കാലത്ത് അറിവിൻ്റെ കൈപിടിച്ച അരുവിപ്പുറം നാടിൻ്റെ സാംസ്ക്കാരിക രംഗത്ത് നക്ഷത്രശോഭയോടെ ഉയർന്നു നിൽക്കുന്ന നാട്ടിൽ നരബലിക്ക് സ്ഥാനമില്ലെന്നും നവോത്ഥാന ജൈത്രയാത്രയാണിവിടെ വേണ്ടതെന്നും സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.എസ് മധു പറഞ്ഞു. അന്ധവിശ്വാസങ്ങൾ അനാചാരങ്ങൾ അകറ്റാൻ ശാസ്ത്രവിചാരം പുലരാൻ സംസ്ഥാന ലൈബ്രറി കൗൺസിൽ നടത്തുന്ന ദക്ഷിണമേഖലാ ജനചേതന യാത്രക്ക് റാന്നി താലൂക്ക് ലൈബ്രറി കൗൺസിൽ നേതൃത്വത്തില്‍ പെരുമ്പുഴയിൽ നൽകിയ സ്വീകരണത്തിന് നന്ദി പറയുകയായിരുന്നു ജാഥാ ക്യാപ്ടൻ കൂടിയായ അദേഹം. സാംസ്ക്കരിക രംഗത്ത് വലിയ മുന്നേറ്റം വഹിച്ച പ്രസ്ഥാനമാണ് ഗ്രന്ഥശാല.നവകേരളം സൃഷ്ടിച്ച് പുത്തൻഉണർവോടെ നാടിനെ മുന്നോട്ടുനയിച്ച ഒരു പറ്റം സാംസ്ക്കരിക നായകർ വാണ കേരളത്തെ പിന്നോട്ടടിക്കാൻ ശ്രമിച്ചാൽ നടക്കില്ല.
പുരോഗമന ആശയങ്ങളുടെ തണലിൽ വളർന്ന കേരളം ഇന്ന് വിദ്യാഭ്യാസ രഗത്ത് വളരെ മുന്നിലാണ്.നിരക്ഷരരായവർക്ക് വിദ്യ പകർന്നു നൽകി ഒരു പുതിയ സാക്ഷര കേരളം സൃഷ്ടിച്ച പ്രസ്ഥാനമാണ് ഗ്രന്ഥശാലയെന്നും അദേഹം ചൂണ്ടിക്കാട്ടി.വിജ്ഞാന കേരളം കെട്ടിഉയുർത്താൻ നമ്മുക്കെല്ലാവർക്കും കഴിയണമെന്നും അദേഹം പറഞ്ഞു.
ജാഥയ്ക്ക് മുന്നോടിയായി നടന്ന സമ്മേളനം മുൻ എം.എൽ.എ രാജു എബ്രഹാം ഉദ്ഘാടനം ചെയ്തു.താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്‍റ് ടി.ശശിധരൻ അധ്യക്ഷത വഹിച്ചു.
ജാഥാ മാനേജർ ഡോ. പി.കെ ഗോപൻ, അംഗങ്ങളായ സംസ്ഥാന ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്‍റ് എ.പി ജയൻ,പ്രൊഫ ടി.കെ.ജി നായര്‍,ലീലാ ഗംഗാധരൻ,അഡ്വ. പി.കെ ഹരികുമാർ,ലൈബ്രറി കൗൺസിൽ സംസ്ഥാന കൗൺസിലംഗം എസ് ഹരിദാസ്,വി.ജി ആനന്ദൻ, എം.വി വിദ്യാധരൻ,പി.ആർ പ്രസാദ്,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.എസ് ഗോപി,ജില്ലാ പഞ്ചായത്തംഗം ജെസി അലക്സ്, ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവംഗം കോമളം അനിരുദ്ധൻ,ശിവൻകുട്ടി മാസ്റ്റർ,ടി.ജെ ബാബുരാജ് ബിനോയ് കുര്യാക്കോസ്,പ്രൊഫ. വി. ആർ വിശ്വനാഥൻ നായർ,ചന്ദ്രമോഹൻ റാന്നി എന്നിവർ പ്രസംഗിച്ചു.