തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മോന്‍സന്‍ മാവുങ്കലിനെതിരായ പോക്‌സോ കേസിലെ കൂട്ടു പ്രതിയാണ് സുധാകരനെന്ന് അദ്ദേഹം ആരോപിച്ചു. താന്‍ പീഡിപ്പിക്കുമ്പോള്‍ കെ സുധാകരന്‍ അവിടെ ഉണ്ടായിരുന്നുവെന്ന് പോക്‌സോ കേസിലെ അതിജീവിത വെളിപ്പെടുത്തിയിട്ടുണ്ടെന്നും പീഡന വിവരം അറിഞ്ഞിട്ടും സുധാകരന്‍ ഇടപെട്ടിട്ടില്ലെന്നാണ് അതിജീവിതയുടെ മൊഴിയെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
സുധാകരനുള്ളപ്പോഴാണ് മോന്‍സന്‍ പീഡിപ്പിച്ചതെന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി മൊഴി നല്‍കിയതായാണ് മാധ്യമ വാര്‍ത്തകള്‍. അതുകൊണ്ട് തന്നെ ക്രൈംബ്രാഞ്ചിന് പോക്സോ കേസിലും സുധാകരനെ ചോദ്യം ചെയ്യേണ്ടിവരും. ഈ കേസില്‍ ചോദ്യംചെയ്യാനാണ് സുധാകരനെ വിളിപ്പിച്ചതെന്നാണ് ക്രൈംബ്രാഞ്ചില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും ലഭിച്ച വിവരങ്ങളെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.