ചെന്നൈ: വടിവേലു, ഉദയനിധി സ്റ്റാലിന്‍, ഫഹദ് ഫാസില്‍, കീര്‍ത്തി സുരേഷ്, എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തി തിയറ്ററുകളില്‍ മികച്ച അഭിപ്രായം നേടിയെടുത്ത ചിത്രമാണ് ‘മാമന്നന്‍’. ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്. ജൂണ്‍ 29ന് തിയറ്ററുകളില്‍ എത്തിയ ചിത്രം ഈ ജൂലൈ 27ന് ഒടിടി സംപ്രേഷണത്തിനൊരുങ്ങുകയാണ്. ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ലിക്‌സിനാണ് ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശം. വടിവേലുവിന്റെ ഗംഭീര തിരിച്ചുവരവിന് സാക്ഷിയായ ചിത്രമാണ് മാമന്നന്‍.
മാരി സെല്‍വരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാരി ശെല്‍വരാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. പരിയേറും പെരുമാള്‍, കര്‍ണന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് മാമന്നന്‍. എ ആര്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഉദയനിധി സ്റ്റാലിന്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. റെഡ് ജയിന്റ് മൂവീസിന്റെ ബാനറിലാണ് നിര്‍മ്മാണം.