റാന്നി : 30 -ാ മത് മാടമൺ ശ്രീനാരായണ കൺവെൻഷന് ഭക്തി സാന്ദ്രമായ തുടക്കം. എസ്.എൻ.ഡി.പി യോഗം റാന്നി യൂണിയന്റെയും പോഷക സംഘടനകളുടെയും സംയുക്ത ആഭിമുഖ്യത്തിലും ഗുരുധർമ്മ പ്രചരണസഭയുടെയും ഇതര ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും സഹകരണത്തിലുമാണ് കൺവെൻഷൻ തുടക്കം കുറിച്ചത്. 9 വരെ മാടമൺ പമ്പാ മണൽപ്പുറത്താണ് കൺവെൻഷൻ . വിഗ്രഹ ഘോഷയാത്ര 1257 -ാം നമ്പർ സീതത്തോട് ശാഖാ ഗുരുദേവ ക്ഷേത്രാങ്കണത്തിൽ നിന്നും ദീപശിഖ പ്രയാണം 2072 -ാം നമ്പർ പേഴുംപാറ ശാഖാ ഗുരുദേവ ക്ഷേത്രാങ്കണത്തിൽ നിന്നും പതാക ഘോഷയാത്ര 2252 -ാം നമ്പർ കുടമുരുട്ടി ശാഖാ ഗുരുദേവ ക്ഷേത്രാങ്കണത്തിൽ നിന്നും കൊടിക്കയർ ഘോഷയാത്ര 3434 -ാം നമ്പർ നാറാണംമൂഴി ശാഖാ ഗുരുദേവ ക്ഷേത്രാങ്കണത്തിൽ നിന്നും കൊടിമര ഘോഷയാത്ര 6446 -ാം നമ്പർ ഇടമുറി ഗുരുമന്ദിരാങ്കണത്തിൽ നിന്നും പുറപ്പെട്ട് ഉച്ചക്ക് ശേഷം മൂന്നോടെ കൺവെൻഷൻ നഗറിലെത്തിച്ചേർന്നു.
ഉച്ചയ്ക്ക് 3.30ന് വിഗ്രഹ പ്രതിഷ്ഠയ്ക്ക് ശേഷം റാന്നി യൂണിയൻ അഡ്മിനിസ്ട്രേറ്ററും കൺവെൻഷൻ സ്വാഗതസംഘം ജനറൽ കൺവീനറുമായ അഡ്വ.മണ്ണടി മോഹനൻ പതാക ഉയർത്തി. 3ന് ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് മുൻ പ്രസിഡന്റ് വിശുദ്ധാനന്ദ സ്വാമി സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ പ്രമോദ് വാഴാംകുഴി യോഗത്തിനു അദ്ധ്യക്ഷനായപ്പോൾ റാന്നി യൂണിയൻ അഡ്മിനിസ്ട്രേറ്റർ അഡ്വ.മണ്ണടി മോഹനൻ സ്വാഗതം പറഞ്ഞു. ശിവഗിരിമഠം ഗുരു ധർമ്മ പ്രചരണസഭ സെക്രട്ടറി അസംഗാനന്ദഗിരി സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തി. കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് മോഹൻ ബാബു മുഖ്യ പ്രഭാഷണം നടത്തി. കൺവെൻഷൻ സമാരംഭകരെ യോഗം അസിസ്റ്റന്റ് സെക്രട്ടറി പി.എസ്. വിജയൻ ആദരിച്ചു.
പഞ്ചായത്ത് പ്രസിഡന്റുമാരായ എ. ബഷീർ,ലതാ മോഹൻ, ജില്ലാ പഞ്ചായത്ത് അംഗം ജോർജ് എബ്രഹാം, റാന്നി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ കോമളം അനിരുദ്ധൻ, വാർഡ് മെമ്പർമാരായ അജിത മനോജ്, രമ്യാമോൾ, സ്വാഗതസംഘം രക്ഷാധികാരി വി.കെ വാസുദേവൻ വയറൻമരുതി, സ്വാഗതസംഘം വൈസ് ചെയർമാൻ സി.ജി വിജയകുമാർ, വനിതാ സംഘം അഡ്. കമ്മിറ്റി ചെയർ പേഴ്സൺ ഇന്ദിര മോഹൻദാസ്, യൂത്ത് മൂവ്മെന്റ് കൺവീനർ ദീപു കണ്ണന്നുമൺ, യൂത്ത് മൂവ്മെന്റ് വൈസ് ചെയർമാൻ സൂരജ് വയറൻമരുതി, വനിതാ സംഘം അഡ്. കമ്മിറ്റി അംഗം ഓമന സന്തോഷ് ഇടമുറി, ജി.ഡി.പി.എസ് കേന്ദ്ര കമ്മറ്റി അംഗം ബിന്ദു വാസ്തവ, ജി.ഡി.പി.എസ് മണ്ഡലം സെക്രട്ടറി ഈ. കെ മനോജ്, ജി.ഡി.പി.എസ് റാന്നി മണ്ഡലം പ്രസിഡന്റും സ്വാഗതസംഘം കൺവീനറുമായ പി.എൻ. സന്തോഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.