അട്ടപ്പാടി : മധു കൊലക്കേസില്‍ ഇന്ന് പതിമൂന്നാം സാക്ഷി സുരേഷിനെ വിസ്തരിക്കും. നേരത്തെ സുരേഷിനെ പ്രതികള്‍ സ്വാധീനിക്കാന്‍ ശ്രമിച്ചിരുന്നതായി മധുവിന്റെ കുടുംബം അഗളി പോലീസില്‍ പരാതി നല്‍കിയിരുന്നു.പുതിയ സ്‌പെഷ്യല്‍ പ്രോസികൂട്ടര്‍ രാജേഷ് മേനോന്‍ ചുമതല ഏറ്റശേഷമുള്ള വിസ്താരത്തിനിടെ ഇന്നലെ പന്ത്രണ്ടാം സാക്ഷി അനില്‍കുമാര്‍ കൂറ് മാറിയിരുന്നു.
തുടര്‍ച്ചയായി മൂന്നു സാക്ഷികള്‍ കൂറ് മാറിയതിന്റെ തിരിച്ചടിയില്‍ ആണ് പ്രോസിക്യൂഷന്‍. മൊഴിമാറ്റിയവര്‍ രഹസ്യമൊഴി കൊടുത്തവര്‍ ആണെന്നതും ശ്രദ്ധേയമാണ്. കൂറ് മാറാതിരിക്കാന്‍ സാക്ഷികള്‍ പണം ആവശ്യപ്പെട്ട വിവരം ഇന്നലെ മധുവിന്റെ കുടുംബം വെളിപ്പെടുത്തിയിരുന്നു. പ്രതികളുടെ ഭീഷണി ഭയന്ന് കുടുംബം അട്ടപ്പാടിയില്‍ നിന്ന് മണ്ണാര്‍ക്കാടേക്ക് താമസം മാറാന്‍ ഒരുങ്ങുകയാണ്.