മുംബൈ: പ്രശസ്ത ചലച്ചിത്ര സംവിധായിക മധുര ജസ്‌രാജ് അന്തരിച്ചു. അന്തരിച്ച പ്രശസ്ത സംഗീതജ്ഞന്‍ പണ്ഡിറ്റ് ജസ്‌രാജിന്‍റെ ഭാര്യയും ഇതിഹാസ ചലച്ചിത്രകാരന്‍ വി ശാന്താറാമിന്റെ മകളുമാണ് മധുര ജസ്‌രാജ്. ബുധനാഴ്ച പുലര്‍ച്ചെ സ്വവസതിയിലാണ് അന്ത്യം. 86 വയസായിരുന്നു. ഉച്ചകഴിഞ്ഞ് 3.30ന് ഒഷിവാര ശ്മശാനത്തിലാണ് സംസ്‌കാരം. എഴുത്തുകാരി, നിര്‍മാതാവ്, നൃത്തസംവിധായിക എന്നീ നിലകളില്‍ സജീവമായിരുന്നു. ഭര്‍ത്താവിനോടുള്ള ആദരസൂചകമായി ‘സംഗീത് മാര്‍ത്താണ്ഡ് പണ്ഡിറ്റ് ജസ്‌രാജ്’ (2009) എന്ന ഡോക്യുമെന്ററി നിര്‍മിച്ചു. മധുരയും അവരുടെ സഹോദരനും ചലച്ചിത്ര നിര്‍മാതാവുമായ കിരണ്‍ ശാംതാരവും പിതാവ് ശാന്താറാമിന്റെ ജീവചരിത്രം എഴുതി. നിരവധി നോവലുകളും മധുര എഴുതിയിട്ടുണ്ട്. 2010-ല്‍ മധുര തന്റെ ആദ്യ മറാഠി ചിത്രമായ ‘ആയ് തുജാ ആശിര്‍വാദ്’ സംവിധാനം ചെയ്തു. ഒരു ഫീച്ചര്‍ ഫിലിമിലെ ഏറ്റവും പ്രായം കൂടിയ നവാഗത സംവിധായികയായി ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി. 1962ലാണ് മധുര പണ്ഡിറ്റ് ജസ്‌രാജിനെ കണ്ടുമുട്ടുകയും വിവാഹിതരാവുകയും ചെയ്തു. മകന്‍ ശരംഗ്ദേവ് പണ്ഡിറ്റ്, മകള്‍ ദുര്‍ഗ ജസ്‌രാജ്, നാല് പേരക്കുട്ടികള്‍ എന്നിവരാണുള്ളത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1