കോന്നി : കുട്ടികളുടെ സര്‍ഗാത്മകത പരിപോഷിപ്പിക്കുവാന്‍ കലഞ്ഞൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂളില്‍ സര്‍ഗ വേദി രൂപീകരിച്ചു. സര്‍ഗവേദിയുടെ ഉദ്ഘാടനം പരിസ്ഥിതി പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഡോ എന്‍ കെ ശശിധരന്‍ പിള്ള ഉത്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് എസ് രാജേഷ് അദ്ധ്യക്ഷത വഹിച്ചു. അഭിമുഖ ഗാനരചന മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ബി അഞ്ജലിക്ക് പ്രിന്‍സിപ്പാള്‍ എം സക്കീന സമ്മാനം നല്‍കി.
എ ഹമീദ, ജസ്റ്റിന്‍ ബിജു, പാര്‍വ്വതി എസ് നായര്‍, സോന തോമസ്, അപര്‍ണ്ണ റജി, ദര്‍ശന രമേശ്, കെസിയ, ആരോമല്‍ തുടങ്ങിയവര്‍ സംസാരിച്ചു. അദ്ധ്യാപകരുടെ സഹായമില്ലാതെ തന്നെ ഉത്തരവാദിത്ത്വങ്ങള്‍ കുട്ടികള്‍ കൈകാര്യം ചെയ്യണമെന്ന രീതിയിലാണ് സര്‍ഗവേദിയുടെ പ്രവര്‍ത്തനം. കുട്ടികളുടെ രചനകള്‍ അവര്‍ തന്നെ അച്ചടിച്ച് പുറത്തിറക്കും. മധുരം സര്‍ഗവേദിയുടെ മുഖ മാസിക വെള്ളിയാഴ്ച്ച പുറത്തിറക്കും.