Saturday, May 10, 2025 9:53 am

മധ്യപ്രദേശ് തെരഞ്ഞെടുപ്പ്: സൗജന്യ വൈദ്യുതി അടക്കം പ്രഖ്യാപനങ്ങളുമായി കോൺഗ്രസ് അധ്യക്ഷൻ കമൽനാഥ്

For full experience, Download our mobile application:
Get it on Google Play

മധ്യപ്രദേശ്; മധ്യപ്രദേശ് തെരഞ്ഞെടുപ്പ് മുൻ നിർത്തി സൗജന്യ വൈദ്യുതി അടക്കുമുള്ള വമ്പൻ പ്രഖ്യാപനങ്ങളുമായി കോൺഗ്രസ് നേതാവ് കമൽനാഥ് രംഗത്ത്. ഈ വര്ഷം അവസാനം നടക്കാനിരിക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടി അധികാരത്തിലെത്തിയാൽ ഓരോ വീടിനും 100 യൂണിറ്റ് സൗജ്യന്യമായി നൽകുമെന്നാണ് പ്രഖ്യാപനം. കൂടാതെ, തുടർന്നുള്ള 200 യൂണിറ്റുകൾക്ക് പകുതി നിരക്കിലും വൈദ്യുതി നൽകുമെന്ന് കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷൻ കമൽനാഥ് വ്യക്തമാക്കി. ബദ്‌നാവാറിൽ നടന്ന പൊതുയോഗത്തിലാണ് കമൽനാഥ് പ്രഖ്യാപനങ്ങൾ നടത്തിയത്.

സൗജന്യ വൈദ്യുതി കൂടാതെ, നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച് കോൺഗ്രസ് അധികാരത്തിലേറിയാൽ ദാരിദ്രം അനുഭവിക്കുന്ന സ്ത്രീകൾക്ക് പ്രതിമാസം 1500 രൂപ നൽകുമെന്നും സർക്കാർ ജീവനക്കാർക്കായി പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പോറ്റിഹ്യോഗത്തിൽ കേന്ദ്രത്തിനെതിരെ ആരോപണങ്ങൾ നിരത്തിയ കമൽനാഥ് ബിജെപി ഭരണത്തിൽ ഇന്ത്യയിലെ സംസ്ഥാനങ്ങൾ നേരിടുന്ന പ്രശനങ്ങളെൻ പ്രസംഗത്തിൽ ചൂണ്ടികാണിച്ചു. കേന്ദ്ര നയങ്ങൾ തമിഴ്‌നാട്ടിൽ ഹിന്ദിയെ ചൊല്ലിയുള്ള തർക്കങ്ങൾക്കും പഞ്ചാബിൽ ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ ഉയരുന്നതിനും മണിപ്പൂരിൽ സംഘർഷത്തിനും കാരണമായെന്ന് വ്യക്തമാക്കി.

ബിജെപി സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് വ്യക്തമാക്കിയ കമൽനാഥ് വെല്ലുവിളികൾ ഉയർത്തുന്നവർക്ക് എതിരെ സംസ്കാരത്തെ സംസാരക്ഷിക്കണമെന്ന് വ്യക്തമാക്കി. ബിജെപി മതത്തെ രാഷ്ട്രീയവൽക്കരിക്കുകയും അതിനെ രാഷ്ട്രീയ രംഗത്തേക്ക് കൊണ്ടുവന്നെന്നും അദ്ദേഹം വ്യക്തമാക്കി. താൻ ഒരു അഭിമനുള്ള ഹിന്ദു ആണ്. എന്നാൽ ഒരു വിഡ്ഢിയല്ല. നമ്മുടെ സമൂഹത്തിലും രാജ്യത്തും നടക്കുന്ന ആക്രമണങ്ങൾ നമ്മൾ മനസ്സിലാക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കുമ്പളാംപൊയ്ക സി.എം.എസ്. ഹൈസ്‌ക്കൂള്‍ വിദ്യാർത്ഥികളുടെയും പൂർവ വിദ്യാർത്ഥികളുടെയും സൗഹൃദകൂട്ടായ്മയുടെ വാർഷിക സമ്മേളനം ഇന്ന്

0
കുമ്പളാംപൊയ്ക : സി.എം.എസ്. ഹൈസ്‌കൂൾ വിദ്യാർത്ഥികളുടെയും പൂർവ വിദ്യാർത്ഥികളുടെയും കുടുംബാംഗങ്ങളുടെയും...

പാകിസ്ഥാനിൽ പല മേഖലകളിലും രൂക്ഷമായ ഇന്ധന ക്ഷാമം നേരിടുന്നതായി റിപ്പോർട്ടുകൾ

0
ഇസ്ലാമാബാദ് : അതിർത്തി കടന്നുള്ള പാകിസ്ഥാന്റെ ആക്രമണ ശ്രമങ്ങൾക്ക് ഇന്ത്യ ശക്തമായ...

എസ്.എൻ.ഡി.പിയോഗം കോ​ഴ​ഞ്ചേ​രി ശാ​ഖയിലെ ഗു​രു മ​ന്ദി​ര​ത്തി​ന്റെ പ്ര​തി​ഷ്ഠാ വാർ​ഷികം നടന്നു

0
കോ​ഴ​ഞ്ചേ​രി : എസ്.എൻ.ഡി.പിയോഗം കോ​ഴ​ഞ്ചേ​രി യൂ​ണി​യ​നി​ലെ 1931 ​ാം ശാ​ഖയിലെ...

ചെങ്ങന്നൂർ എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനം ; കാർഷിക മേഖല – ‘കോർപ്പറേറ്റ്...

0
ചെങ്ങന്നൂർ : എൻ.ജി.ഒ യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന...