ചെന്നൈ : ഓൺലൈന്‍ ചൂതാട്ടത്തെ പ്രോത്സാഹിപ്പിക്കുന്ന പരസ്യത്തില്‍ അഭിനയിച്ച ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയെയും നടി തമന്ന ഭാട്ടിയയെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി. ചെന്നൈയിലെ അഭിഭാഷകനാണ് ഇരുവരെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്.
ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ പങ്കെടുക്കാനായി വാങ്ങിയ പണം തിരിച്ചു നല്‍കാനാവാതെ യുവാവ് ആത്മഹത്യ ചെയ്ത സംഭവം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകന്‍ ഹര്‍ജിയുമായി ഹൈക്കോടതിയിലെത്തിയത്. ഓണ്‍ലൈന്‍ ചൂതാട്ട ആപ്പുകള്‍ നിരോധിക്കണമെന്നും ഹര്‍ജിയില്‍ അഭിഭാഷകന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.