പത്തനംതിട്ട: കേരളത്തിലെ ക്രമ സമാധാനം മാഫിയകളുടെ കയ്യിലാണെന്നും കണ്ണൂർ ജില്ലാ പഞ്ചായത്ത് ഭരിച്ച സാരിയുടുത്ത പിണറായി വിജയനാണ് എ.ഡി.എം നവീൻ ബാബുവിൻ്റെ മരണത്തിനു കാരണമെന്നും ഇതിനെല്ലാം കേരളജനത പകരം ചോദിക്കുമെന്നും കുറുക്കോളി മൊയ്‌ദീൻ എം എൽ എ പറഞ്ഞു. മുസ്ലീം ലീഗ് ജില്ലാ കമ്മിറ്റി പത്തനംതിട്ട സിവിൽ സ്റ്റേഷന് മുന്നിൽ നടത്തിയ പ്രക്ഷോഭ സംഗമം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി പി ദിവ്യ ആരുടെ സംരക്ഷണത്തിലാണെന്നു എല്ലാവർക്കും അറിയാം. ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ടും റവന്യൂ ജീവനക്കാരുടെ പ്രതിഷേധം തണുപ്പിക്കാനും ഗത്യന്തരമില്ലാതെയാണ് ഗോവിന്ദൻ മാഷ് നവീൻ ബാബുവിന്റെ വീട് സന്ദർശിച്ചത് എന്നും അദ്ദേഹം വ്യക്തമാക്കി.
ജില്ലാ പ്രസിഡൻ്റ് സമദ് മേപ്രത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തിന് ജനറൽ സെക്രട്ടറി അഡ്വ. ഹൻസലാഹ് മുഹമ്മദ് സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.ഇ അബ്ദുൾ റഹ്മാൻ, വർക്കിംഗ് കമ്മറ്റിയംഗങ്ങളായ ടി.എം ഹമീദ്, ഷാനവാസ് അലിയാർ ജില്ലാ ഭാരവാഹികളായ ഹാജി അബ്ദുൾ കരിം തെക്കേത്ത്, ടി.എ.എം ഇസ്മയിൽ, ഉനൈസ് ഊട്ടുകുളം, ടി.എ അൻസാരി, ഷെരീഫ്, മുഹമ്മദ് ഷെരീഫ്, ടി.എ അബ്ദുൾ മുത്തലിബ്, സക്കീർ ഹുസൈൻ, നിയാസ് റാവുത്തർ, നിതിൻ കിഷോർ, എം.എച്ച് ഷാജി, അസീസ് ചുങ്കപ്പാറ, പറക്കോട് അൻസാരി, കെ.പി നൗഷാദ് എന്നിവർ സംസാരിച്ചു. ജില്ലാ ട്രഷറർ എം.എം ബഷീർകുട്ടി നന്ദി പറഞ്ഞു. പ്രക്ഷോഭ സംഗമത്തിന് മുന്നോടിയായി നടന്ന പ്രതിഷേധ പ്രകടനത്തിന് മുസ്ലീം ലീഗ് മണ്ഡലം ഭാരവാഹികളായ അനീർ തിരുവല്ല, കെ.പി കൊന്താലം, കെ എം സലിം, റഫീക്ക് ചാമക്കാല, അലി മുളന്തറ, നൈസാം, ടി.ടി യാസീൻ, അടൂർ നൗഷാദ്, ഷൈജു ഇസ്മയ്ൽ പോഷക സംഘടനാ ഭാരവാഹികളായ മുഹമ്മദ് ഹനീഫ, തൗഫീഖ്, അയൂബ് കുമ്മണ്ണൂർ, ഷീനാ പടിഞ്ഞാറ്റേക്കര, അൻസിയ, മുഹമ്മദ് വലഞ്ചുഴി തുടങ്ങിയവർ നേതൃത്വം നൽകി.