പത്തനംതിട്ട : കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്ത തൊഴിലാളികളുടെ മഹാധർണ പത്തനംതിട്ടയിൽ നടക്കുന്നു. ബിഎംഎസ് ഒഴികെ മറ്റ് എല്ലാ യൂണിയനുകളും മഹാധർണയില്‍ പങ്കെടുക്കുന്നുണ്ട്. പത്തനംതിട്ട ഹെഡ്പോസ്റ്റ് ഓഫീസിന് മുന്നിൽ രാവിലെ പത്തിന് തുടങ്ങിയ ധർണ യുടിയുസി സംസ്ഥാന പ്രസിഡന്‍റ് ബാബു ദിവാകരൻ ഉദ്ഘാടനം ചെയ്തു. വൈകിട്ട് ആറ് വരെ സമരം തുടരും. തൊഴിലാളികളുടെ കലാപരിപാടികൾ, നാടൻ പാട്ടുകൾ തുടങ്ങിയവ സമരപ്പന്തലിൽ അരങ്ങേറും സിഐടിയു, ഐഎൻടിയുസി, എഐടിയുസി, യുടിയുസി, എച്ച്എംഎസ്, എസ്ടിയു, കെടിയുസി, എഐയുടിയുസി, സേവ എന്നീ സംഘടനകൾ ഉൾപ്പെടുന്നതാണ് സംയുക്ത സമിതി.
സമര സന്ദേശവുമായി ജില്ലയിൽ രണ്ടു വാഹനജാഥകൾ കഴിഞ്ഞദിവസം പര്യടനം നടത്തി. ലേബർ കോഡുകൾ പിൻവലിക്കുക, വൈദ്യുതി (ഭേദഗതി) ബിൽ പിൻവലിക്കുക, സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക, ആദായനികുതി നൽകാൻ ബാധ്യസ്ഥരല്ലാത്ത എല്ലാ കുടുംബങ്ങൾക്കും പ്രതിമാസം 7500 രൂപ ധനസഹായം നൽകുക, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ബജറ്റ് വിഹിതം കൂട്ടുക, അതിസമ്പന്നരിൽ നിന്നും സ്വത്ത് നികുതി ഈടാക്കി ലഭിക്കുന്ന അധിക വരുമാനം കൃഷി, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ പൊതു സേവനമേഖലകളിൽ നിക്ഷേപം കൂട്ടാൻ ഉപയോഗിക്കുക, പെട്രോൾ എക്സൈസ് നികുതി കുറച്ച് വിലക്കയറ്റം നിയന്ത്രിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് തൊഴിലാളി സമരം.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033