പത്തനംതിട്ട: പ്രമുഖ കവിയും സാഹിത്യകാരനും രചയിതാവുമായ മഹാകവി ചേകോട്ടാശാന്റെ 250-ാം ജന്മവാർഷിക സമ്മേളനം സമുചിതമായി ആഘോഷിക്കാനൊരുങ്ങി ഇലന്തൂർ ഗ്രാമം. ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികളുടെ ഉദ്ഘാടന സമ്മേളനം ജനുവരി 28ന് ഇലന്തൂർ മാർത്തോമ്മ ഓഡിറ്റോറിയത്തിൽ വെച്ചു നടക്കും. ഉച്ചകഴിഞ്ഞു 2.30ന് പേരങ്ങാട്ടു മഹാ കുടുംബയോഗം പ്രസിഡന്റ് വിക്ടർ ടി. തോമസിന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. മാർത്തോമ്മ സഭ ആസ്ട്രേലിയ -മലേഷ്യ ഭദ്രാസനാധിപൻ ഡോ.ഗ്രിഗോറിയോസ് മാർ സ്തേഫാനോസ് എപ്പിസ്കോപ്പാ അനുസ്മരണ പ്രഭാഷണവും മലങ്കര സഭാതാരക മുൻ എഡിറ്റർ റവ. ഡോ. മാത്യു ഡാനിയേൽ മുഖ്യപ്രഭാഷണവും നടത്തും.
ഇലന്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി മാത്യു, ബ്ലോക്ക് പഞ്ചായത്ത് അംഗം അജി അലക്സ്, മാധ്യമ പ്രവർത്തകനും മാർത്തോമ്മ സഭാ കൗൺസിൽ അംഗവുമായ സാം ചെമ്പകത്തിൽ, ഗ്രാമപഞ്ചായത്ത് അംഗം കെ. പി.മുകുന്ദൻ, ഇലന്തൂർ മാർത്തോമ്മ വലിയ പള്ളി സെക്രട്ടറി ഫിലിപ്പ് സാമുവൽ, പേരങ്ങാട്ട് കുടുംബയോഗം സെക്രട്ടറി സി. ടി. ജോൺ, ചേകോട്ട് കുടുംബയോഗം സെക്രട്ടറി ജോർജ്ജ് ഫിലിപ്പ് കൊച്ചുകല്ലിൽ, ചേകോട്ട് കുടുംബ യോഗം പ്രസിഡന്റ് വർഗീസ് ഏബ്രഹാം എന്നിവർ പ്രസംഗിക്കും. ഗായകസംഘ മത്സരം, ചേകോട്ട് ആശാൻ സ്മാരക നിർമ്മാണം, ചേകോട്ട് ആശാൻ ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരണം, വയോജനങ്ങളെ ആദരിക്കുകയും പരിപാലിക്കുകയും ചെയ്യുക തുടങ്ങിയവയാണ് മറ്റ് കർമ്മപരിപാടികൾ.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.
വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.