പത്തനംതിട്ട : കേന്ദ്ര സർക്കാർ കൊണ്ടുവന്ന വഖഫ് നിയമഭേദഗതിക്കെതിരെ പന്തളം ഏരിയ മുസ്ലിം മഹൽ കോ – ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് പന്തളത്ത് പ്രതിഷേധ പ്രകടനവും പൊതു സമ്മേളനവും നടത്തും. പുതിയ വഖഫ് ഭേദഗതി ജനാധിപത്യവിരുദ്ധവും മതസ്വാതന്ത്യത്തിലേക്കുള്ള കടന്നുകയറ്റവുമാണ്. ഇതിലൂടെ കേന്ദ്ര സർക്കാർ ന്യൂനപക്ഷ ഉൻമൂലന അജണ്ട നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. പാഠം പുസ്തക പരിഷ്ക്കരണത്തിൽ പോലും ഇത് വ്യക്തമായിട്ടുണ്ട്. മുഗൾ ഭരണകൂടത്തെ തമസ്ക്കരിച്ച് കുംഭ മേള പോലും ഉൾപ്പെടുത്തിയിരിക്കുന്നു.
ഈ കരിനിയമം പിൻവലിക്കണമെന്നും സംഘാടക സമിതി അമീർ ഹാഫിള് ഹാഷിം മൗലവി ആവശ്യപ്പെട്ടു. പന്തളം മങ്ങാരം, ചേരിക്കൽ, പുന്തല, മുളക്കുഴ, വല്ലന എന്നീ മുസ്ലിം ജമാഅത്തുകളുടെ നേതൃത്യത്തിലാണ് പ്രതിഷേധ പരിപാടി. വൈകുന്നേരം മൂന്നിന് മെഡിക്കൽ മിഷൻ ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന പ്രകടനം ടൗൺ ചുറ്റി പന്തളം പ്രൈവറ്റ് ബസ്റ്റാൻഡിൽ സമാപിക്കും. ജംഇയ്യത് ഉലമ ഏ ഹിന്ദ് സംസ്ഥാന ജനറൽ സെക്രട്ടറി വി. എച്ച് അലിയാർ ഖാസിമി സമ്മേളനം ഉദ്ഘാടനം ചെയ്യും. കേരള ദളിത് പാന്തേഴ്സ് പ്രസിഡിയം മെമ്പർ കെ. അംബുജാക്ഷൻ മുഖ്യപ്രഭാഷണം നടത്തും. മഹൽ കോർഡിനേഷൻ കമ്മിറ്റി ജനറൽ കൺവീനർ മുഹമ്മദ് ഷുഐബ് അധ്യക്ഷത വഹിക്കുമെന്നും മഹൽ കോ ഓർഡിനേഷൻ കമ്മിറ്റി ജനറൽ കൺവീനർ മുഹമ്മദ് ഷുഐബ് അറിയിച്ചു. വിവിധ മഹൽ ഭാരവാഹികളായ ഇ. എസ് നുജുമുദ്ദീൻ ,മുഹമ്മദ് ഷാഫി , ബദറുദ്ദീൻ കക്കട , അൻസാരി , ജലാലുദ്ദീൻ ,പബ്ലിസിറ്റി കൺവീനർ എച്ച്. ഹാരിസ്, മീഡിയ കൺവീനർ എ.ഷാനവാസ് ഖാൻ.എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു