കൊച്ചി: മഹാരാജാസ് കോളേജിലെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ എല്ലാ പരീക്ഷാഫലങ്ങളും പരിശോധിക്കാന്‍ എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി. എസ്എഫ്‌ഐ നേതാവ് പി.എം.ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റ് തെളിവായി നല്‍കിയാണ് പരാതി നല്‍കിയിരിക്കുന്നത്.
ആര്‍ഷോ ബിരുദ പരീക്ഷയില്‍ ഒന്നാം സെമസ്റ്ററില്‍ നൂറില്‍ നൂറുമാര്‍ക്കും നേടിയെങ്കില്‍ അത് രണ്ടാം സെമസ്റ്ററിലായപ്പോള്‍ ‘അത് പൂജ്യമായി മാറി. എന്‍ഐസി സോഫ്റ്റ്വെയറിന്റെ തകരാര്‍ കാരണം എഴുതാത്ത മൂന്നാം സെമസ്റ്റര്‍ പരീക്ഷയ്ക്ക് പൂജ്യം മാര്‍ക്ക് രേഖപ്പെടുത്തി തന്നെ പാസ്സാക്കിയതായി ആര്‍ഷോ പോലീസില്‍ പരാതിപ്പെട്ടിരിക്കുമ്പോഴാണ് രണ്ടാം സെമസ്റ്ററില്‍ എല്ലാവിഷയങ്ങള്‍ക്കും പൂജ്യം മാര്‍ക്ക് വാങ്ങിയ നേതാവ് ആദ്യ സെമസ്റ്റര്‍ പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയതിലെ ദുരൂഹത പരിശോധിക്കണമെന്ന പരാതി ഉയര്‍ന്നിരിക്കുന്നത്.