മുംബൈ: പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പദ്ധതി പുതുതായി നിര്‍മിച്ച റോഡ് കൈകൊണ്ട് ചുരുട്ടിയെടുത്ത് ഗ്രാമവാസികള്‍. നിര്‍മാണം പൂര്‍ത്തിയായതിന് പിന്നാലെയാണ് പുതിയ റോഡ് ഗ്രമവാസികള്‍ കൈകൊണ്ട് ഉയര്‍ത്തിയിരിക്കുന്നത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. റോഡിനടിയില്‍ പരവതാനി പോലെ തോന്നിക്കുന്ന വിരിപ്പ് വിരിച്ച് അതിനുമുകളിലാണ് ടാര്‍ ചെയ്തിരിക്കുന്നത്. വശത്ത് നിന്ന് വിരിപ്പ് ഇളക്കിയാല്‍ ടാറും കൂടെ വരും. കൈകൊണ്ട് ടാര്‍ ഇളക്കിയെടുക്കാനും കഴിയും. ഇത്തരത്തില്‍ ടാര്‍ ഇളക്കിയെടുക്കുന്ന ഗ്രാമീണരുടെ ദൃശ്യങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടി. പ്രാദേശിക കരാറുകാരനെ ഗ്രാമവാസികള്‍ ചീത്തവിളിക്കുന്നതും വീഡിയോയില്‍ കാണാം.
ജര്‍മന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് റോഡ് നിര്‍മിച്ചതെന്നാണ് കരാരുകാരന്റെ അവകാശവാദം. ഇത്രയും മോശമായ റോഡ് നിര്‍മിച്ച കരാറുകാരനെതിരെയും എഞ്ചിനീയര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മഹാരാഷ്ട്ര സര്‍ക്കാറിന്റെ പിടിപ്പുകേടാണ് ഇതെന്നും നാട്ടുകാര്‍ വിമര്‍ശിച്ചു. റാണാ താക്കൂര്‍ എന്ന് പേരുള്ള കരാറുകാരനാണ് റോഡ് നിര്‍മിച്ചത്.