മുംബൈ: കോവിഡ് വ്യാപനം രൂക്ഷമായതിന്റെ പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണ്‍ ജൂലൈ 31 വരെ നീട്ടി. ‘മിഷന്‍ ബിഗിന്‍ എഗെയ്ന്‍’ എന്ന പേരില്‍ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സര്‍ക്കാര്‍ പുറപ്പെടുവിച്ചു. ജോലിക്കായി പോകുന്നവര്‍ക്കും അവശ്യ സേവനങ്ങള്‍ക്കും ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ സമ്പത്ത് വ്യവസ്ഥയെ പൂര്‍വസ്ഥിതിയിലെത്തിക്കുന്നതിനായി ചില ഇളവുകളും സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. രാജ്യത്ത് കോവിഡ് രൂക്ഷമായി ബാധിച്ചത് മഹാരാഷ്ട്രയിലാണ്. സംസ്ഥാനത്ത് ഇതുവരെ 1,64,626 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 7,429 പേര്‍ രോഗം ബാധിച്ച് മരണത്തിനു കീഴടങ്ങി. നിലവില്‍ 70,622 പേര്‍ ചികിത്സയിലാണ്. 86,575 പേര്‍ രോഗമുക്തി നേടി.
കോവിഡ് വ്യാപനം രൂക്ഷം : മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണ്‍ ജൂലൈ 31 വരെ നീട്ടി
RECENT NEWS
Advertisment