ഇടത്തിട്ട : ഉറച്ച ആശയങ്ങളും മാറ്റമില്ലാത്ത നിലപാടുകളും ആക്രമോൽസുകമല്ലാത്ത രീതിയാൽ എതിരാളികളുടെ നേർക്ക് തൊടുത്തുവിടുന്ന തന്ത്രമാണ് മഹാത്മാഗാന്ധി സ്വീകരിച്ചതെന്ന് ഡി സി സി വൈസ് പ്രസിഡൻ്റ് എം ജി കണ്ണൻ. എൻ്റെ ശരീരത്തെ നിങ്ങൾക്ക് തടവിലാക്കാം മനസ്സിനെ ചങ്ങലയ്ക്ക് ഇടാൻ ആകില്ല എന്ന വാക്യം ഏറെ കാലികപ്രസക്തി ഉള്ള കാലഘട്ടത്തിലൂടെ ആണ് രാജ്യം കടന്ന് പോകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. കൊടുമൺ പഞ്ചായത്ത് ഇടത്തിട്ട വാർഡ് മഹാത്മാഗാന്ധി കുടുബ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സുരേഷ് മുല്ലൂരിൻ്റെ അദ്ധ്യക്ഷതയിൽ ഐക്കര ഉണ്ണികൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. ലാലി സുദർശനൻ, സഖറിയാ വർഗീസ്, അഡ്വ ബിജു ഫിലിപ്പ്, അജികുമാർ രണ്ടാംകുറ്റി, അങ്ങാടിക്കൽ വിജയകുമാർ, ഗീതാദേവി, പ്രകാശ് ജോൺ, യശോദ മോഹൻദാസ്, ജ്യോതിഷ് പെരുമ്പുളിയ്ക്കൽ, ഡോ.കെ കെ ഗീവർഗ്ഗീസ്, കെ സുന്ദരേശൻ, എ വിജയൻ നായർ, ബിജു തോമസ്, ശിവൻകുട്ടി, എ ജി ശ്രീകുമാർ, ജോസ് പള്ളി വാതുക്കൽ തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിച്ചവരെ യോഗത്തിൽ വെച്ച് ആദരിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1