Thursday, April 24, 2025 4:18 am

ഒരു വശത്ത് മഹാത്മാഗാന്ധി, മറുവശത്ത് ഗോഡ്‌സെ : കോൺഗ്രസ്-ബിജെപി പോരാട്ടത്തെക്കുറിച്ച് രാഹുൽ

For full experience, Download our mobile application:
Get it on Google Play

ദില്ലി : ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. ബിജെപി ആശയങ്ങളെ മഹാത്മാഗാന്ധിയുടെ ഘാതകൻ നാഥുറാം ഗോഡ്‌സെയുടേതുമായി ഉപമിച്ചായിരുന്നു വിമർശനം. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശിലെ ഷാജാപൂരിൽ ‘ജൻ ആക്രോശ് റാലി’യിൽ സംസാരിക്കുകയായിരുന്നു കോൺഗ്രസ് എംപി. “ഇത് പ്രത്യയശാസ്ത്രത്തിന്റെ പോരാട്ടമാണ്. ഒരു വശത്ത് കോൺഗ്രസും മറുവശത്ത് ബിജെപിയും ആർഎസ്എസും. ഒരു വശത്ത് ഗാന്ധിജിയും മറുവശത്ത് ഗോഡ്സെയും. ഒരു വശത്ത് വെറുപ്പും മറുവശത്ത് സ്നേഹവുമാണ്. ഇക്കൂട്ടർ എവിടെ പോയാലും വിദ്വേഷം പരത്തുന്നു. മധ്യപ്രദേശിലെ കർഷകരും യുവാക്കളും അവരെ വെറുത്തു തുടങ്ങിയിരിക്കുന്നു.” – രാഹുൽ പറഞ്ഞു.

“ഇക്കൂട്ടർ പൊതുസമൂഹത്തോട് ചെയ്തതിനുള്ള തിരിച്ചടിയാണ് ഇപ്പോൾ ലഭിക്കുന്നത്. ഞങ്ങൾ ഏഴ് ജൻ ആക്രോശ് യാത്രകൾ മധ്യപ്രദേശിൽ നടത്തിയിട്ടുണ്ട്. ഭാരത് ജോഡോ ജാത്രയ്ക്കിടെ മധ്യപ്രദേശിൽ ഏകദേശം 370 കിലോമീറ്റർ പിന്നിട്ട ഞങ്ങൾ കർഷകരെയും യുവാക്കളെയും അമ്മമാരെയും സഹോദരിമാരെയും കണ്ടു. അവർ എന്നോട് കുറച്ച് കാര്യങ്ങൾ പറഞ്ഞു. ഇന്ത്യയിലെ അഴിമതിയുടെ പ്രഭവകേന്ദ്രമാണ് മധ്യപ്രദേശ്. ബിജെപിക്കാർ മധ്യപ്രദേശിൽ നടത്തിയ അഴിമതി രാജ്യത്തുടനീളം നടന്നിട്ടില്ല”-രാഹുൽ വ്യക്തമാക്കി.

“കുട്ടികളുടെ ഫണ്ട്, ഉച്ചഭക്ഷണ ഫണ്ട്, സ്കൂൾ യൂണിഫോം ഫണ്ട് എന്നിവ അപഹരിച്ചു. കർഷകരായ നിങ്ങൾ ഇവിടെ സോയാബീൻ കൃഷി ചെയ്യുന്നു. പക്ഷേ സർക്കാർ ന്യായവില നൽകുന്നില്ല. ഛത്തീസ്ഗഡിലെ കർഷകരോട് ചോദിച്ചാൽ അറിയാം നെല്ലിന് നമ്മൾ കർഷകർക്ക് നൽകുന്ന പണം എത്രയെന്ന്. ഞങ്ങൾ എല്ലാ വാഗ്ദാനങ്ങളും നിറവേറ്റി. മധ്യപ്രദേശ്, കർണാടക, ഛത്തീസ്ഗഢ് തുടങ്ങി എല്ലാ സംസ്ഥാനങ്ങളിലും കർഷകരുടെ വായ്പ എഴുതിത്തള്ളി. ഇവിടെ നിങ്ങളെ ചതിച്ച് ബിജെപിക്കാർ സർക്കാർ പിടിച്ചു. കഴിഞ്ഞ 18 വർഷത്തിനിടെ 18,000 കർഷകരാണ് ഇവിടെ ആത്മഹത്യ ചെയ്തത്. ദിവസവും മൂന്ന് കർഷകരാണ് ഇവിടെ മരിക്കുന്നത്. കർഷകരെ അടിച്ചമർത്താനും ഇല്ലാതാക്കാനും അവർ കറുത്ത നിയമങ്ങൾ കൊണ്ടുവന്നു”- രാഹുൽ പറഞ്ഞു.

“ഇന്ത്യയിലെ എല്ലാ കർഷകരും ഒന്നിച്ച് അവർക്കെതിരെ നിലകൊണ്ടു. കർഷകർക്ക് വേണ്ടിയാണ് താൻ ഈ നിയമം കൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി പറയുന്നു. കർഷകർക്ക് ഗുണകരമാകുമ്പോൾ എന്തിനാണ് കർഷകർ തെരുവിലിറങ്ങിയത്? കർഷകർക്ക് ഒരു ധാരണയുമില്ലെന്നാണ് നരേന്ദ്രമോദി പറയാൻ ആഗ്രഹിച്ചത്. നിങ്ങൾ കർണാടക, രാജസ്ഥാൻ, ഛത്തീസ്ഗഡ്, ഹിമാചൽ എന്നിവിടങ്ങളിൽ പോകൂ, അവിടെയുള്ള നമ്മുടെ സർക്കാരുകൾ പാവപ്പെട്ടവർക്കുവേണ്ടി പ്രവർത്തിക്കുന്നത് കാണാൻ കഴിയും. കർണാടകയിൽ കർഷകർ, സ്ത്രീകൾ, ദരിദ്രർ എന്നിവർക്കായി ഞങ്ങൾ അഞ്ച് ഗ്യാരണ്ടികൾ നൽകി. അതും നമ്മൾ പാലിച്ചു”-രാഹുൽ വ്യക്തമാക്കി.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4  മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കൂടരഞ്ഞിയിൽ സ്കൂട്ടർ മറിഞ്ഞുണ്ടായ അപകടത്തിൽ വ്യാപാരി മരിച്ചു

0
കോഴിക്കോട്: കൂടരഞ്ഞിയിൽ സ്കൂട്ടർ മറിഞ്ഞുണ്ടായ അപകടത്തിൽ മിഠായി തെരുവിലെ വ്യാപാരി മരിച്ചു. പുതിയങ്ങാടി...

കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസ് ; പ്രതിരോധ...

0
കായംകുളം: കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത...

പാലക്കയം വില്ലേജ് ഫീൽഡ് അസിസ്റ്റൻ്റ് സുരേഷ് കുമാറിനെ സർവീസിൽ നിന്ന് പുറത്താക്കി

0
പാലക്കാട്: കൈക്കൂലി കേസിൽ അറസ്റ്റിലായ പാലക്കാട് പാലക്കയം വില്ലേജ് ഫീൽഡ് അസിസ്റ്റൻ്റ്...

എംഡിഎംഎയുമായി ഡിവൈഎഫ്‌ഐ പ്രവർത്തകൻ പിടിയിൽ

0
കൊല്ലം: കൊട്ടാരക്കരയിൽ എംഡിഎംഎയുമായി ഡിവൈഎഫ്‌ഐ പ്രവർത്തകൻ പിടിയിൽ. കരവാളൂർ വെഞ്ചേമ്പ് സ്വദേശി...