Thursday, April 10, 2025 7:14 pm

മഹാത്മാ ഗാന്ധി സര്‍വ്വകലാശാലയും യൂ.കെയിലെ ഇന്‍റര്‍നാഷണല്‍ സ്കില്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷനും ധാരണാപത്രത്തില്‍ ഒപ്പ് വെച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം: മഹാത്മാ ഗാന്ധി സര്‍വ്വകലാശാലയും യൂ.കെയിലെ ഇന്‍റര്‍നാഷണല്‍ സ്കില്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷനും (ഐ.എസ്.ഡി.സി) ഡാറ്റ സയന്‍സ്, ഡാറ്റ അനലിറ്റിക്സ്‌ മേഖലകളില്‍ സഹകരണത്തിനായി ധാരണാപത്രത്തില്‍ ഒപ്പ് വെച്ചു. ഇതോടെ ഡാറ്റ അനലിറ്റിക്സ്‌ മേഖലയിലെ പ്രശസ്തമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനലിറ്റിക്സിന്റെ (ഐ.ഓ.എ) ആഗോള ആക്രിഡിറ്റേഷനുള്ള കോഴ്സുകള്‍ നടത്തുന്നതിനും അന്തര്‍ദേശീയ തലത്തിലുള്ള ഗവേഷണത്തിനും പ്ലേസ്മെന്റിനും എം.ജി സര്‍വ്വകലാശാലയ്ക്ക് സാധിക്കും. ഡാറ്റ സയന്‍സിലേയും അനലിറ്റിക്സിലേയും ഓഫറുകള്‍ അപ്ഗ്രേഡ് ചെയ്ത് കോഴ്സുകള്‍ പരിഷ്ക്കരിച്ചു മികച്ച തൊഴില്‍ സാധ്യതകള്‍ കൈവരിക്കുവാന്‍ വിദ്യാര്‍ത്ഥികളെ പ്രപ്തരാക്കുവാന്‍ ഇത് സഹായിക്കും. കൂടാതെ ഐ.ഓ.എ യുടെ അംഗങ്ങള്‍ ആകുന്നതിന് വിദ്യാര്‍ത്ഥികള്‍ യോഗ്യരാകും. ഡാറ്റ സയന്‍സ് ആന്‍ഡ്‌ അനലിറ്റിക്സ്‌ ഗ്ലോബല്‍ പ്രൊഫഷണല്‍ സ്ഥാപനമാണ്‌ ഐ.ഓ.എ.

മഹാത്മാഗാന്ധി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. സി.ടി അരവിന്ദകുമാറും ഐ.എസ്.ഡി.സി എക്സിക്യുട്ടീവ്‌ ഡയറക്ടര്‍ തെരേസ ജേക്കബ്സും സന്നിഹിതരായിരുന്ന ചടങ്ങില്‍ സര്‍വ്വകലാശാലയെ പ്രതിനിധീകരിച്ച് രജിസ്ട്രാര്‍ ഡോ.ബിസ്മി ഗോപാലകൃഷ്ണനും ഐ.എസ്.ഡി.സി ബാംഗ്ലൂര്‍ മേധാവി മിസ്‌. ജിഷ രാജും ധാരണപത്രത്തില്‍ ഒപ്പ് വെച്ചു. സിന്റിക്കേറ്റ് അംഗങ്ങളായ പ്രൊ.ബീന മാത്യൂ, ഡോ.ജോജി അലക്സ്, ഡോ.സുജ ടി.വി, ഡോ.സുമേഷ് എസ്, ഡോ.ബാബു മൈക്കിള്‍, ഡാറ്റ അനലിറ്റിക്സ്‌ വകുപ്പ് തലവന്‍ ഡോ.കെ.കെ ജോസ്, ഡോ. ആന്‍സി ജോസഫ്, പ്രൊ.ടോമി തോമസ്‌, ജി.ബി ജോസഫ്, അര്‍ജുന്‍ രാജ്, ശരത് വേണുഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വൈസ് ചാൻസലർ നിയമനം ; ഗവർണറുടെ പ്രതിനിധി ഇല്ലാതെ സെർച്ച് കമ്മിറ്റി യോഗം ചേരുന്നു

0
തിരുവനന്തപുരം: വെറ്ററിനറി സർവകലാശാല വൈസ് ചാൻസലർ നിയമനത്തിൽ ഗവർണറുടെ പ്രതിനിധി ഇല്ലാതെ...

13 വയസുള്ള പെണ്‍കുട്ടിക്ക് മയക്കുമരുന്ന് കലര്‍ന്ന മിഠായി നൽകി പലതവണ ലൈംഗികമായി പീഡിപ്പിച്ച കേസിൽ...

0
തിരുവനന്തപുരം: 13 വയസുള്ള പെണ്‍കുട്ടിക്ക് മയക്കുമരുന്ന് കലര്‍ന്ന മിഠായി നൽകി പലതവണ...

കേരള സർവകലാശാലയിൽ കെ എസ് യു- എസ്എഫ്ഐ വിദ്യാർത്ഥി സംഘർഷം

0
തിരുവനന്തപുരം: കേരള സർവകലാശാലയിൽ വിദ്യാർത്ഥി സംഘർഷം. കെ എസ് യു- എസ്എഫ്ഐ...

വന്യമൃഗ ആക്രമണങ്ങള്‍ പ്രതിരോധിക്കുന്നതില്‍ സര്‍ക്കാരിന്‍റേത് കുറ്റകരമായ അനാസ്ഥ : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

0
പത്തനംതിട്ട : മലയോര പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ഭീഷണിയായ വന്യമൃഗ ആക്രമണങ്ങള്‍ പ്രതിരോധിക്കുന്നതില്‍...