പന്തളം : മഹാത്മാഗാന്ധിയുടെ ആദർശങ്ങളും ലളിത ജീവിതവും ദർശനങ്ങളും മതേതര കാഴ്ചപ്പാടും ഈ കാലഘട്ടത്തിന് അനിവാര്യമാണെന്നും നാമോരോരുത്തരും മഹാത്മാവിന്റെ പാത പിന്തുടരണമെന്നും മുൻ മന്ത്രി പന്തളം സുധാകരൻ. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പന്തളം മണ്ഡലം കമ്മിറ്റിയുടെ മുപ്പതാം വാർഡ് മഹാത്മാഗാന്ധി കുടുംബ സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാത്മാഗാന്ധി കോൺഗ്രസ് അധ്യക്ഷനായതിന്റെ നൂറാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളാണ് കെപിസിസി ആസൂത്രണം ചെയ്തിരിക്കുന്നത്. മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ ജനുവരി 30 മുതൽ ഫെബ്രുവരി 28 വരെ സംസ്ഥാനത്തെ എല്ലാ വാർഡ് കമ്മിറ്റികളിലും കുടുംബ സംഗമം സംഘടിപ്പിക്കുന്നുണ്ട്. പന്തളം മണ്ഡലം കമ്മിറ്റിയിലെ മുപ്പതാം വാർഡ് കമ്മിറ്റിയുടെ നേത്രുത്വത്തിലായിരുന്നു കുടുംബ സംഗമം.
കുടുംബ സംഗമത്തിൽ മുതിർന്ന കോൺഗ്രസ് നേതാക്കളെ ആദരിക്കുകയും രോഗികൾക്ക് ചികിത്സ ധനസഹായം നൽകുകയും വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തുകയും ചെയ്തു. വാർഡിലെ മുതിർന്ന കോൺഗ്രസ് നേതാവും ജനപ്രതിനിധിയും ആയിരുന്ന കെ എസ് നീലകണ്ഠൻ, നഗരസഭാംഗം രത്നമണി സുരേന്ദ്രൻ, ബൂത്ത് പ്രസിഡന്റ് എസ് എം സുലൈമാൻ, ഇടത്തറയിൽ മേരി മാത്യു, നെസറുല്ലാ ഖാൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ബി.ഡി.എസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ഡോ. ജിനി ജയപ്രകാശിന് മെമന്റോ നൽകി ആദരിച്ചു. വാർഡ് പ്രസിഡന്റ് സാമുവൽ ഡേവിഡ് അധ്യക്ഷത വഹിച്ചു.
ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ഡി എൻ തൃദീപ്, എ നൗഷാദ് റാവുത്തർ, പന്തളം മഹേഷ്, കെഎം ജലീൽ, മഞ്ജു വിശ്വനാഥ്, പി എസ് വേണു കുമാരൻ നായർ, ഉമ്മൻ ചക്കാലക്കൽ, പന്തളം വാഹിദ്, ഇ എസ് നുജുമുദീൻ, പി പി ജോൺ, ഷാജി എം എസ്, ബി ആർ ബിജു മങ്ങാരം, നസീർ കടക്കാട്, രത്നമണി സുരേന്ദ്രൻ, സുനിതാ വേണു, അലക്സാണ്ടർ, കെ എൻ രാജൻ, ശാന്തി സുരേഷ്, രാഹുൽ രാജ്, സോളമൻ വരവുകാലായിൽ, മാത്യൂസ് പൂളയിൽ, ആർ സുരേഷ് കുമാർ, ഡെന്നീസ് ജോർജ് സതീഷ് കൊളപ്പാട്ട്, കോശി കെ മാത്യു, വിനോദ് മുകടിയിൽ , ഷുഹൈബുദ്ദീൻ, എ സലീം റാവുത്തർ, കെഎൻ സുരേന്ദ്രൻ, ഷാജി കഴുത്തുംമൂട്ടിൽ, സുനിത രവി, രാധാകൃഷ്ണൻ, അനിൽ മാത്യു, ഏലിയമ്മ കുഞ്ഞുമോൻ, ജെസ്സി സാമുവൽ, രാജു ചാക്കോ, കുമാരി മോനമ്മ, ജോസ് മത്തായി തുടങ്ങിയവർ സംസാരിച്ചു.