മാഹി: കാണാതായ യുവതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടെത്തി മാഹി പോലീസ്. മാഹിയില്‍ കഴിഞ്ഞ ദിവസം വീട്ടില്‍നിന്ന് വഴക്കിട്ട് ഇറങ്ങിയ 21കാരിയെയാണ് പോലീസ് കണ്ടെത്തിയത്. യുവതിയെ കാണ്‍മാനില്ലെന്ന് രക്ഷിതാക്കള്‍ പോലീസില്‍ പരാതിപ്പെട്ടിരുന്നു. പോലീസ് മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചു. മൊബൈല്‍ ടവര്‍ ലൊക്കേഷനില്‍ നിന്നുള്ള വിവരം ശേഖരിച്ചതിന്റെ അടിസ്ഥാനത്തില്‍ ബംഗളൂരു ലക്ഷ്യമാക്കി നീങ്ങുന്നതായി കണ്ടെത്തി.
തുടര്‍ന്ന് തലശ്ശേരി റെയില്‍വേ സ്റ്റേഷന്‍, നഗരരത്തിലെ സ്വകാര്യ ടൂറിസ്റ്റ് ബസ് സര്‍വിസ് ബുക്കിങ് ലിസ്റ്റുകള്‍ എന്നിവ പരിശോധിച്ചു. ബംഗളൂരു ബസില്‍ ടിക്കറ്റെടുത്തതായി മനസിലാക്കി. തുടര്‍ന്ന് പോലീസ് സംഘം ബസിനെ പിന്തുടര്‍ന്നു. കര്‍ണാടക പോലീസിന്റെ സഹായത്തോടെ കെങ്കേരിയില്‍ നിന്നാണ് പെണ്‍കുട്ടിയെ കസ്റ്റഡിയിലെടുത്തത്. മാഹി കോടതിയില്‍ ഹാജരാക്കിയ യുവതിയെ ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു.