ന്യൂഡല്‍ഹി: തലശേരി- മാഹി പാലത്തിന്റെ നിര്‍മാണ കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ വിലക്ക്. പാലത്തിന്റെ ബീമുകള്‍ തകര്‍ന്നതിനെ തുടര്‍ന്നാണ് നടപടി. ദേശീയപാത അതോരിറ്റിയുടെ നിര്‍മാണങ്ങളില്‍ കമ്പനികളെ ഉള്‍പ്പെടുത്തില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ജിഎച്ച്‌വി ഇന്ത്യ, ഇകെകെ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നീ കമ്പനികള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയത്.
പദ്ധതിയുടെ ടീം ലീഡറെയും സ്ട്രകിച്ചറല്‍ എഞ്ചീനീയറെയും രണ്ട് വര്‍ഷത്തേക്ക് ഡീബാര്‍ ചെയ്തു. പ്രോജക്‌ട് മാനേജറെ നീക്കാനും മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തലശ്ശേരിയിലേയും മാഹിയിലേയും ഗതാഗതക്കുരുക്കിന് പരിഹാരമായി നിര്‍മിക്കുന്ന ബൈപ്പാസിന്റെ അവസാന ഘട്ടത്തില്‍ ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് പാലം തകര്‍ന്ന് വീണത്.