തൃശൂര്‍: കൊടുങ്ങല്ലൂരിന് സമീപം കോതപറമ്പിൽ അടച്ചിട്ട വീട് കുത്തിതുറന്ന് മോഷണം. സ്വർണാഭരണവും വെള്ളി ഉരുപ്പടികളും പണവും കവർന്നു. മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ചെറായി പടിഞ്ഞാറെകര സിബി ജയലക്ഷ്മി ടീച്ചറുടെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാർ സ്ഥലത്തില്ലാത്ത സമയത്തായിരുന്നു സംഭവം. വീടിന്റെ അടുക്കള വാതിൽ കുത്തിതുറന്ന മോഷ്ടാവ് അലമാരകളിൽ സൂക്ഷിച്ചിരുന്ന സ്വർണക്കമ്മൽ, ആയിരത്തോളം രൂപ, വെള്ളിനാണയം തുടങ്ങിയവ കവരുകയായിരുന്നു. ഇരുമ്പ് അലമാര പൊളിച്ച മോഷ്ടാവ് വാതിലിന്റെ മരസാക്ഷ അടിച്ചു തകർത്തു. മറ്റു മൂന്ന് വാതിലുകളും കുത്തിതുറന്നു. ഇന്ന് രാവിലെ വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. മതിലകം പോലീസ് അന്വേഷണമാരംഭിച്ചു.
WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.