പത്തനംതിട്ട : ത്രിതല പഞ്ചായത്ത്, വാർഡ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ സ്ത്രീകളെ നേരിട്ട് ബാധിക്കുന്ന പ്രശ്നങ്ങൾ ഏറ്റെടുത്തുകൊണ്ട് തെരഞ്ഞെടുപ്പ് പ്രചരണത്തിൽ ഇടപെടുമെന്നും കെ പി സി സി മെമ്പർ ജോർജ് മാമൻ കൊണ്ടൂർ പറഞ്ഞു. മഹിളാ കോൺഗ്രസ് പത്തനംതിട്ട ബ്ലോക്ക് തല ക്യാമ്പയിൻ ‘സ്വഹാസ്’ ഉത്‌ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പ്രസിഡന്റ് സജിനി മോഹൻ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് രജനി പ്രദീപ് , ഡി സി സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, ഡി സി സി വൈസ് പ്രസിഡന്റ് സുരേഷ് കുമാർ, സുജ ജോൺ, ദീപ അനിൽ, ലാലി ജോൺ, മഞ്ജു വിശ്വനാഥ്, സുധാ നായർ, ആശ തങ്കപ്പൻ, അനീഷ് വരിക്കണ്ണാമല, ലീലാ രാജൻ, ശശികല സുരേഷ്, അന്നമ്മ ഫിലിപ്പ്, മേഴ്‌സി ശമുവേൽ, ജാസികുട്ടി, റോഷൻ നായർ,എൽസബത്ത് അബു, ആൻസി തോമസ്, ജോയമ്മ സൈമൺ, വിജയ് ഇന്ദുചൂഡൻ, രഞ്ജിനി സുനിൽ, ജെറി മാത്യു സാം, റെന്നിസ് മുഹമ്മദ്, മുകുന്ദൻ, ജോമോൻ പുത്തൻപുരയിൽ, സുനിത ഫിലിപ്പ്, അനു മോനി, സാറാ റ്റി എസ് , അലൻ ജി മൈക്കിൾ,കുഞ്ഞുകുഞ്ഞമ്മ തോമസ്, ഷെറിൻ എം തോമസ്, സുജാത മോഹൻ, അബ്ദുൾ കലാം ആസാദ്, സലീന ഷംസുദീൻ, റൂബി ജോൺ, ഷീബി ആൻ ജോർജ്, ശ്രീദേവി ബാലകൃഷ്ണൻ, ലില്ലി ജോർജ് എന്നിവർ പ്രസംഗിച്ചു .ചടങ്ങിൽ മെമ്പർ ഷിപ്പ് ക്യാമ്പയിൻ നടന്നു.
സമൂഹത്തിലെ അടിസ്ഥാന വിഷയങ്ങൾ ഏറ്റെടുക്കുമെന്നും ജനകീയ വിഷയങ്ങളിൽ ഇടപെടുമെന്നും മഹിളാ കോൺഗ്രസ് പത്തനംതിട്ട ബ്ലോക്ക് ക്യാമ്പ്പ്രഖ്യാപിച്ചു. പ്രസിഡൻറ് അവതരിപ്പിച്ച പ്രവർത്തന രൂപരേഖയിൽ സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടി വാർതലത്തിൽ കമ്മിറ്റി രൂപീകരിക്കുമെന്നും കിടപ്പുരോഗികൾ ഉൾപ്പെടെയുള്ള സമൂഹത്തിലെ ദുർബലരായമനുഷ്യരെ നേരിട്ട് കണ്ട് അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഉള്ള പരിഹരിക്കാനുള്ള പദ്ധതി നടപ്പിലാക്കുമെന്നും അഭിപ്രായപ്പെട്ടു. പൊതുസമൂഹത്തിൽ കോൺഗ്രസ് മുന്നോട്ട് വെച്ച സ്ത്രീ പക്ഷ രാഷ്ട്രീയത്തിന്റെ പ്രസക്തി യെ കുറച്ചു ശ്യാം എസ് കോന്നി ക്ലാസ്സ് നയിച്ചു. കോൺഗ്രസിന്റെ ചരിത്രം, സമകാലിക രാഷ്ട്രീയത്തിന്റെ വെല്ലുവിളി എന്നതിനെ കുറച്ച് അനൂപ് മോഹൻ ക്ലാസ്സ് നയിച്ചു.