പത്തനംതിട്ട: മാർച്ച് 8 ഒരു അന്താരാഷ്ട്ര വനിതാ ദിനം കൂടി കടന്ന് വരുന്നു. സ്ത്രീകൾ അവകാശങ്ങൾക്ക് വേണ്ടി ശബ്ദം ഉയർത്തിയതിന്റെ ഓർമ്മകളുമായാണ് ഓരോ വനിതാദിനവും കടന്നുവരുന്നത്. എന്നാൽ വനിതകളുടെ അവകാശങ്ങൾ പൂർണമയോ എന്ന് നമ്മൾ ചിന്തിക്കേണ്ടിയിരിക്കുന്നു എന്ന് ഡിസിസി ജനറൽ സെക്രട്ടറി എലിസബത്ത് അബു വനിതാ ദിനം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിച്ചു. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രജനി പ്രദീപ് അദ്ധ്യക്ഷത വഹിച്ചു.
വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രഗത്ഭരായ അന്നമ്മ പൊന്നൂസ്, സിമി മറിയം ജോസ്, ഗ്രേസി ഫിലിപ്പ്, സ്വപ്ന വിപിൻ, നിധിയ ആർ, കെയ്റ മറിയം ടിജോ, ആൽബിൻ സാമുവേൽ വ്യക്തിത്വങ്ങളെ വനിതാ ദിനത്തിൽ ആദരിച്ചു. മഹിളാ കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ലാലിജോൺ, സുധാനായർ, മഞ്ജുവിശ്വനാഥ്, അനിലാദേവി, യു ഡി എഫ് കൺവീനർ എ ഷംസുദീൻ, ജില്ലാ ഭാരവാഹികളായ ലീല രാജൻ, മേഴ്‌സി ശാമുവേൽ, സജിനി മോഹൻ, സുജാത മോഹൻ, വസന്ത ശ്രീകുമാർ, ജീജാ ബാബു, രഞ്ജിനി സുനിൽ, റെനീസ് മുഹമ്മദ് ,അബദുൽ കലാം ആസാദ്, ജോയമ്മ സാമൂവൽ, റെയ്ച്ചൽ, ദീനാമ്മ റോയ്, ഷൈബി, സജീദേവി, ജെസ്സി മോഹൻ, ശ്യാമള കുമാരി എന്നിവർ സംസാരിച്ചു.