മുംബൈ : നടി കങ്കണ റണാവത്തിന്‍റെ വിടുവായത്തങ്ങള്‍ ന്യായീകരിക്കേണ്ടത് സംഘികളുടെ ബാധ്യതയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര. യുക്തിയോടെ ചിന്തിക്കുന്ന ഓരോ ഇന്ത്യക്കാര്‍ക്കും വേണ്ടി സംസാരിക്കാനാണ് തന്നെ തെരഞ്ഞെടുത്തതെന്നും മഹുവ ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ പ്രതികരണത്തില്‍ വ്യക്തമാക്കി. കൊമേഡിയന്‍ വീര്‍ ദാസിന്‍റെ ‘രണ്ടു തരം ഇന്ത്യ’ പരാമര്‍ശം വിവാദമായപ്പോള്‍ വീര്‍ ദാസിനെ പിന്തുണച്ച് മഹുവ രംഗത്തെത്തിയിരുന്നു. എന്നാല്‍, കങ്കണയുടെ വിഷയത്തില്‍ എന്തുതരം പ്രതികരണമാണ് നടത്തുകയെന്ന ചോദ്യത്തിനാണ് മഹുവ നിലപാട് വ്യക്തമാക്കിയത്.
കങ്കണ റണാവത്തിന്‍റെ വിടുവായത്തങ്ങള്‍ ന്യായീകരിക്കേണ്ടത് തന്റെ ജോലിയല്ല, സംഘികളുടെ ബാധ്യത : മഹുവ മൊയ്ത്ര
RECENT NEWS
Advertisment