സമൂസയും നൂഡില്‍സുമെല്ലാം കുട്ടികള്‍ക്ക് ഏറെ ഇഷ്ടമാണ്. ശുദ്ധീകരിച്ച മൈദ മാവില്‍ നിന്നാണ് ഇവയെല്ലാം ഉണ്ടാക്കുന്നത്. ഇവ വളരെ രുചികരമാണെങ്കിലും മൈദ മാവില്‍ നിന്ന് ഉണ്ടാക്കുന്ന ഭക്ഷണം ദിവസവും കഴിക്കുന്നത് നല്ലതല്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. മൈദ മാവ് ആദ്യമായി ഇന്ത്യക്കാര്‍ക്ക് പരിചയപ്പെടുത്തിയത് ഇറ്റലിക്കാരാണ്. മൈദ മാവില്‍ നിന്ന് ഉണ്ടാക്കുന്ന ഭക്ഷണങ്ങള്‍ കഴിക്കുന്നവര്‍ക്ക് പലപ്പോഴും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ടെന്ന് സമീപകാല പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അതുകൊണ്ടാണ് മൈദ മാവിനെ ചില മെഡിക്കല്‍ വിദഗ്ധര്‍ വെളുത്ത വിഷം എന്ന് വിളിക്കുന്നത്. ഗോതമ്പില്‍ നിന്നാണ് ഈ മാവ് ഉണ്ടാക്കുന്നതെങ്കിലും, ഇത് അരിച്ചെടുത്ത് രാസവസ്തുക്കള്‍ ചേര്‍ക്കുന്നതായാണ് റിപ്പോര്‍ട്ട്.
ദിവസവും മൈദ കഴിക്കുന്നത് കൊണ്ട് ശരീരത്തിന് ഒരു ഗുണവും ലഭിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ശരീരത്തിനാവശ്യമായ പോഷകങ്ങളും വിറ്റാമിനുകളും ഇതില്‍ അടങ്ങിയിട്ടില്ല. അതിനാല്‍ ഇവ കൊണ്ടുണ്ടാക്കുന്ന ഭക്ഷണങ്ങള്‍ കഴിച്ചാല്‍ പ്രയോജനം ഉണ്ടാകില്ല. കൂടാതെ, ഗ്ലൈസെമിക് സൂചികയും ഉയര്‍ന്ന അളവില്‍ കാണപ്പെടുന്നു. അതിനാല്‍ പ്രമേഹമുള്ളവര്‍ ദിവസവും മൈദ മാവ് കഴിച്ചാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാന്‍ സാധ്യതയുണ്ട്. മൈദ അടങ്ങിയ ഭക്ഷണങ്ങള്‍ ദിവസവും കുട്ടികള്‍ക്ക് നല്‍കുന്നത് പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകും. കൂടാതെ, തലച്ചോറിനെ ദോഷകരമായി ബാധിക്കാനും ചിന്താശേഷിയും ഓര്‍മശക്തിയും നഷ്ടപ്പെടാനും സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. കൂടാതെ, മുതിര്‍ന്നവരില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദയാഘാതം, പ്രമേഹം എന്നിവയ്ക്കും സാധ്യതയുണ്ട്. അതുകൊണ്ട് മൈദപ്പൊടി കൊണ്ടുള്ള ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുന്നത് വളരെ നല്ലതാണെന്നാണ് മെഡിക്കല്‍ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.