കോന്നി : മുണ്ടോൻമൂഴി മണ്ണീറ റോഡ് അറ്റകുറ്റപണി ആരംഭിച്ചു. വനഭൂമിയിലൂടെ കടന്നു പോകുന്ന റോഡിലെ തകർന്നുകിടക്കുന്ന ഭാഗമാണ് റീ ടാറിങ് നടത്തുന്നത്. നബാർഡ് ഫണ്ടിൽ നിന്നും അനുവദിച്ച പത്ത് ലക്ഷം രൂപ വിനിയോഗിച്ചാണ് ടാറിങ് പൂർത്തിയാക്കുന്നത്. റോഡിലെ അപകടകരമായ ഭാഗങ്ങളിൽ സംരക്ഷണ ഭിത്തിയും നിർമ്മിക്കും. ഇതേ റോഡിൽ കഴിഞ്ഞ മഴകാലത്ത് കുട്ടവഞ്ചി സവാരി കേന്ദ്രത്തിനും മണ്ണീറ ഫോറെസ്റ്റേഷനും ഇടയിൽ റോഡിന്റെ ഒരു വശം താഴ്ചയിലേക്ക് ഇടിഞ്ഞു വീണിരുന്നു.
മുണ്ടോൻമൂഴി മണ്ണീറ റോഡ് അറ്റകുറ്റപണി ആരംഭിച്ചു
RECENT NEWS
Advertisment