കാശ്മീർ : ജമ്മു കാശ്മീരിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറന്നു. പഹൽഗാം ഭീകരാക്രമണത്തിൻറെ പശ്ചാത്തലത്തിൽ അടച്ച 48 കേന്ദ്രങ്ങളിൽ ചിലതാണ് തുറന്നത്. ജമ്മു കശ്മീർ ലെഫ്റ്റ്ൻറ് ഗവർണർ മനോജ് സിൻഹയുടെ നിർദേശപ്രകാരമാണ് നടപടി. ജമ്മുവിലെയും കശ്മീരിലെയും ഡിവിഷണൽ കമ്മീഷണർമാരുമായും ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായും സംസാരിച്ച് സുരക്ഷാ സാഹചര്യം വിലയിരുത്തിയെന്ന് ഗവർണർ അറിയിച്ചു. അനന്ത്നാഗ് ജില്ലയിലെ പഹൽഗാം, ബെതാബ് താഴ്വര, പഹൽഗാമിലെ പാർക്കുകൾ, വെരിനാഗ് ഗാർഡൻ അടക്കമുള്ളവ തുറന്നു. ശ്രീനഗറിലെ ബദംവാരി പാർക്ക്, ഡക്ക് പാർക്ക്, തഗ്ദീർ പാർക്ക് തുടങ്ങിയവയും തുറന്നു.
ജമ്മു ഡിവിഷനിലെ സർത്താൽ, ബാഗ്ഗർ, സെഹർ ബാബ വെള്ളച്ചാട്ടം, സുൽഹ പാർക്ക്, ജയ് താഴ്വര തുടങ്ങിയവയും തുറന്നു. പുതുതായി ആരംഭിച്ച വന്ദേ ഭാരത് ട്രെയിൻ സർവീസിൻറെ അടുത്ത പത്തു ദിവസത്തേക്കുള്ള ടിക്കറ്റുകളെല്ലാം തീർന്നുവെന്നും കൂടുതൽ പേർ കശ്മീരിലേക്ക് എത്തുന്നുണ്ടെന്നും ഗവർണർ അറിയിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ വിനോദ സഞ്ചാരികൾ കശ്മീരിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരാനിരിക്കുന്ന അമർനാഥ് യാത്രക്കുള്ള ഒരുക്കങ്ങളും പൂർത്തിയായി വരുന്നതായും ഗവർണർ അറിയിച്ചു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.