Monday, May 5, 2025 12:38 pm

കാഴ്ചയുടെ വർണോത്സവമൊരുക്കി കെട്ടുകാളകൾ

For full experience, Download our mobile application:
Get it on Google Play

ഓച്ചിറ : ചുവപ്പിലും വെളുപ്പിലും അണിഞ്ഞൊരുങ്ങിയ കെട്ടുകാളകൾ ഓച്ചിറ പടനിലത്ത് വർണോത്സവമൊരുക്കിയതോടെ പരബ്രഹ്മക്ഷേത്രത്തിലെ 28-ാം ഓണ കെട്ടുത്സവം സമാപിച്ചു. പടനിലത്തും പരിസരത്തുമായി തിങ്ങിനിറഞ്ഞ പുരുഷാരത്തിന്‌ വർണപ്പൂരം കണ്ട് മനം നിറഞ്ഞു. കരുനാഗപ്പള്ളി, കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളിൽപ്പെട്ട ഇരുനൂറിൽപ്പരം കെട്ടുകാളകളുടെ എഴുന്നള്ളത്ത് കാണാനും സൗന്ദര്യം ആസ്വദിക്കാനും ഓണാട്ടുകരയിലെ ആബാലവൃദ്ധം ജനങ്ങൾ ശനിയാഴ്ച രാവിലെമുതൽ ഓച്ചിറയിലെത്തി. അനിയന്ത്രിതമായ തിരക്കാണ് ഓച്ചിറയിൽ അനുഭവപ്പെട്ടത്. രണ്ടുലക്ഷത്തോളം പേർ എത്തിച്ചേർന്നതായാണ് പ്രാഥമിക കണക്ക്.

സ്ത്രികളുടെയും കുട്ടികളുടെയും വലിയ നിരതന്നെ കാണാമായിരുന്നു. ഇക്കുറി കെട്ടുകാളകളുടെ എണ്ണത്തിൽ മുൻവർഷങ്ങളിലെക്കാൾ വലിയ വർധനയാണ് ഉണ്ടായത്. സ്ത്രീകൾ ഒരുക്കിയ കെട്ടുകാളകളും ഉണ്ടായിരുന്നു. ശനിയാഴ്ച രാവിലെ 10.30-ഓടെ ആയിരംതെങ്ങിൽനിന്നെത്തിയ ഐശ്വര്യ കാളകെട്ടുസമിതിയുടെ ചെറുനേർച്ചക്കാളകളാണ് പടനിലത്ത്‌ ആദ്യം പ്രവേശിച്ചത്. തുടർന്നു വലുതും ചെറുതുമായ കെട്ടുകാളകൾ ഞായറാഴ്ച പുലർച്ചെവരെ പരബ്രഹ്മസന്നിധിയിലേക്ക് എത്തിക്കൊണ്ടിരുന്നു. സ്വർണത്തിലും വെള്ളിയിലും നിർമിച്ച ചെറുകെട്ടുകാളകൾ ഇക്കുറിയും എത്തിയിരുന്നു. ഭരണസമിതിയുടെ നേതൃത്വത്തിൽ വാദ്യമേളങ്ങളുടെയും ഋഷഭവീരന്മാരുടെയും അകമ്പടിയോടെ കെട്ടുകാളകളെ ആചാരപ്രകാരം ക്ഷണിച്ച്‌ ആനയിച്ച്‌ പരബ്രഹ്മസന്നിധിയിൽ പ്രവേശിപ്പിച്ചു. ക്ഷേത്രഭരണസമതി സെക്രട്ടറി കെ.ഗോപിനാഥൻ, പ്രസിഡന്റ് ജി.സത്യൻ, ട്രഷറർ പ്രകാശൻ വലിയഴീക്കൽ, രക്ഷാധികാരി എം.സി.അനിൽകുമാർ, കാര്യനിർവഹണസമിതി അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി. ചെറുകെട്ടുകാളകൾ കിഴക്കും പടിഞ്ഞാറും ആൽത്തറകൾ, എട്ടുകണ്ടം, തകിടിക്കണ്ടം എന്നിവിടങ്ങളിൽ വലംവെച്ചശേഷം മുൻകൂട്ടി നിശ്ചയിച്ചുനൽകിയ സ്ഥാനങ്ങളിൽ നിലയുറപ്പിച്ചു. വലിയ കെട്ടുകാളകൾ നിർദിഷ്ട സ്ഥലങ്ങളിൽ അണിനിരന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

റാന്നി ഗ്രാമപ്പഞ്ചായത്തിലെ രണ്ട് തോടുകളിലെ നീരൊഴുക്ക് സുഗമമാക്കുന്നു

0
റാന്നി : ബയോഡൈവേഴ്‌സിറ്റി ഫണ്ട് വിനിയോഗിച്ച് റാന്നി ഗ്രാമപ്പഞ്ചായത്തിലെ രണ്ട്...

ജമ്മു കശ്മീരിലെ പൂഞ്ചില്‍ ഭീകരരുടെ ഒളിസങ്കേതം തകര്‍ത്ത് സുരക്ഷാസേന

0
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ ഭീകരര്‍ ഉപയോഗപ്പെടുത്തിയിരുന്ന ഒളിസങ്കേതം തകര്‍ത്ത് സുരക്ഷാസേന....

നീറ്റ് പരീക്ഷയുടെ വ്യാജ ഹാള്‍ ടിക്കറ്റ് ഉണ്ടാക്കിയ സംഭവം ; പിടിയിലായ അക്ഷയ സെന്റര്‍...

0
പത്തനംതിട്ട : നീറ്റ് പരീക്ഷയുടെ വ്യാജ ഹാള്‍ ടിക്കറ്റ് ഉണ്ടാക്കിയ...

നിർജ്ജീവമായിരിക്കാനില്ലെന്നും കഠിനാധ്വാനം തുടരുമെന്നും പി കെ ശ്രീമതി

0
ദില്ലി : നിർജ്ജീവമായിരിക്കാനില്ലെന്നും കഠിനാധ്വാനം തുടരുമെന്നും സിപിഎം മുതിര്‍ന്ന നേതാവ് പികെ...