ആന്ധ്രപ്രദേശ് : ജസ്റ്റിസ് എസ്.അബ്ദുല്‍ നസീറിനെ ഗവര്‍ണറാക്കിയതിനെ അപലപിച്ച് കോണ്‍ഗ്രസ്. കേന്ദ്രസര്‍ക്കാരിന്‍റേത് തെറ്റായ സമീപനമാണെന്നും ശക്തമായി എതിര്‍ക്കുന്നുവെന്നും വക്താവ് മനു അഭിഷേക് സിങ്‌വി പറഞ്ഞു. അയോധ്യക്കേസില്‍ വിധി പറഞ്ഞ സുപ്രീംകോടതി മുന്‍ ജഡ്ജി സയ്യിദ് അബ്ദുള്‍ നസീറിനെ ആന്ധ്രപ്രദേശ് ഗവര്‍ണറാക്കി നിയമിച്ചതിനെ വിമര്‍ശിച്ച് രാജ്യസഭാ അംഗം എ.എ.റഹീം. അയോധ്യകേസിലെ ജഡ്ജിമാരില്‍ ഒരാളായ അബ്ദുള്‍ നാസീറിന് ലഭിച്ചിരിക്കുന്ന ഗവര്‍ണര്‍ പദവി ഭരണഘടന മൂല്യങ്ങള്‍ക്ക് ചേര്‍ന്നതല്ല. കഴിഞ്ഞ ഡിസംബറില്‍ ഹൈദ്രാബാദില്‍ സംഘപരിവാര്‍ അഭിഭാഷക സംഘടനയുടെ ചടങ്ങിലും പങ്കെടുത്ത മുന്‍ ജഡ്ജിയുടെ നിയമനം അപലപനീയമാണ്. കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനം സയ്യിദ് അബ്ദുല്‍ നസീര്‍ നിരസിക്കണമെന്നും എ.എ.റഹീം ഫെയ്സ്ബുക്കില്‍ കുറിച്ചു.
വിരമിക്കലിന് തൊട്ടുപിന്നാലെ സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് എസ്.അബ്ദുല്‍ നസീറിനെ ആന്ധ്രാപ്രദേശ് ഗവര്‍ണറായി രാഷ്ട്രപതി നിയമിച്ചു. ബിജെപിയുടെ മുന്‍ കേരള പ്രഭാരിയും കോയമ്പത്തൂര്‍ എം.പിയുമായിരുന്ന സി.പി.രാധാകൃഷ്ണന്‍ ജാര്‍ഖണ്ഡ് ഗവര്‍ണറാകും. ഭഗത് സിങ് കോഷിയാരി രാജിവച്ച ഒഴിവില്‍ രമേശ് ബയ്സ് മഹാരാഷ്ട്രയുടെ പുതിയ ഗവര്‍ണര്‍. 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ ലഡാക്കിലുമാണ് പുതിയ ഗവര്‍ണര്‍ നിയമനങ്ങള്‍.
സുപ്രീംകോടതിയില്‍നിന്ന് വിരമിച്ച് ഒരുമാസത്തിനിപ്പുറം എസ്.അബ്ദുല്‍ നസീര്‍ ആന്ധ്രാപ്രദേശ് ഗവര്‍ണറാകും. അയോധ്യ ഭൂമി തര്‍ക്കക്കേസും മുത്തലാഖ് കേസും പരിഗണിച്ച ഭരണഘടന ബെഞ്ചിലെ അംഗമായിരുന്നു അബ്ദുല്‍ നസീര്‍. അയോധ്യയിലെ തര്‍ക്കഭൂമി രാമജന്മഭൂമി ട്രസ്റ്റിന് നല്‍കാന്‍ വിധി പറഞ്ഞ ഭരണഘടനാബെഞ്ചിലെ ഏക മുസ്‍ലിം അംഗവുമായിരുന്നു ഇദ്ദേഹം.
ഏറ്റവുമൊടുവില്‍ നോട്ട് നിരോധനത്തിനെതിരായ ഹര്‍ജികള്‍ തള്ളിയ ഭരണഘടന ബെഞ്ചിന് നേതൃത്വം നല്‍കി സുപ്രീംകോടതിയില്‍നിന്ന് പടിയിറങ്ങി. വിരമിച്ച സുപ്രീംകോടതി ജഡ്ജിമാരെ ഗവര്‍ണറാക്കുന്നത് ഇത് മൂന്നാംതവണയാണ്. നേരത്തെ മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പി.സദാശിവം കേരള ഗവര്‍ണറായും ജസ്റ്റിസ് ഫാത്തിമ ബീവി തമിഴ്നാട് ഗവര്‍ണറുമായിരുന്നു.
ഏഴിടങ്ങളില്‍ ഗവര്‍ണര്‍മാരെ മാറ്റിയും അറിടങ്ങളില്‍ പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചുമാണ് രാഷ്ട്രപതിഭവന്‍ ഉത്തരവിറക്കിയത്. മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയുടെയും ലഡാക്ക് ലഫ്. ഗവര്‍ണര്‍ രാധാകൃഷ്ണന്‍ മധൂറിന്‍റെയും രാജി രാഷ്ട്രപതി അംഗീകരിച്ചു. ബിജെപിയുടെ മുന്‍ കേരള പ്രഭാരിയും കോയമ്പത്തൂര്‍ എം.പിയുമായിരുന്ന സി.പി.രാധാകൃഷ്ണന്‍ ജാര്‍ഖണ്ഡ് ഗവര്‍ണറാകും. നിലവിലെ ജാര്‍ഖണ്ഡ് ഗവര്‍ണര്‍ രമേശ് ബയിസ് മഹാരാഷ്ട്രയുടെ പുതിയ ഗവര്‍ണര്‍.
ഛത്രപതി ശിവാജിയെ വിമര്‍ശിച്ചതിന്‍റെ പേരില്‍ വലിയ വിവാദത്തില്‍പ്പെട്ടയാളാണ് നിലവിലെ മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി. അരുണാചല്‍ പ്രദേശ് ഗവര്‍ണര്‍ ബ്രിഗേഡിയര്‍ ബി.ഡി.മിശ്ര ലഡാക് ലഫ്. ഗവര്‍ണറാകും. ലഫ്. ജനറല്‍ കൈവല്യ ത്രിവിക്രം പര്‍നായിക്–അരുണാചല്‍ പ്രദേശ് ഗവര്‍ണര്‍. ലക്ഷ്മണ്‍ പ്രസാദ് ആചാര്യ–സിക്കിമിലും ശിവ് പ്രതാപ് ശുക്ള–ഹിമാചല്‍ പ്രദേശിലും ഗവര്‍ണര്‍മാരാകും. ഗുലാബ് ചന്ദ് കഠാരിയ–അസമില്‍.
ആന്ധ്രാപ്രദേശ് ഗവര്‍ണറായിരുന്ന ബിശ്വ ഭൂഷണ്‍ ഹരിചന്ദന്‍ ഛത്തീസ്ഗഡ് ഗവര്‍ണറാകും ഛത്തീസ്ഗഡ് ഗവര്‍ണറായിരുന്ന അനസൂയ ഉയിക്യെ മണിപ്പൂരിലും ഗവര്‍ണറാകും നിലവിലെ മണിപ്പൂര്‍ ഗവര്‍ണര്‍ ലാ ഗണേശന്‍–നാഗാലാന്‍ഡ് ഗവര്‍ണറാകും ബിഹാര്‍ ഗവര്‍ണറായിരുന്ന ഫഗു ചൗഹാന്‍ മേഘാലയിലും ഹിമാചല്‍ പ്രദേശ് ഗവര്‍ണറായിരുന്ന രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ ബിഹാറിലും ഗവര്‍ണറാകും.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.