ചെങ്ങന്നൂര്‍ : നഗരസഭ ആരോഗ്യ വിഭാഗം നഗരത്തിലെ ഭക്ഷണശാലകളിലും വ്യാപാരസ്ഥാപനങ്ങളിലും സ്‌കൂളുകളിലെ അടുക്കളകളിലും പരിശോധന നടത്തി. കടകളിലും 14 സ്‌കൂളുകളിലും നടത്തിയ പരിശോധനയില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ കാണപ്പെട്ട മലബാര്‍ ഹോട്ടല്‍ എന്ന സ്ഥാപനം അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശം നല്‍കുകയും ഗ്രീന്‍ലാന്‍ഡ് ബേക്കറി എന്ന സ്ഥാപനത്തിന് നോട്ടീസ് നല്‍കുകയും ചെയ്തു.
നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചിരുന്ന 5 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി 50000 രൂപ പിഴ ചുമത്തി. നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രസന്നകുമാറിന്‍റെ നേതൃത്വത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ബി.മോഹനകുമാര്‍, പ്രീത ചന്ദ്രന്‍, കെ.എസ്. ഐവി എന്നിവരാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളില്‍ കര്‍ശനമായ പരിശോധനകള്‍ ഉണ്ടാകുമെന്ന് നഗരസഭാ സെക്രട്ടറി എ.എം മുംതാസ് അറിയിച്ചു.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.